ചെ​റു​കോ​ൽ, നാ​ര​ങ്ങാ​നം, റാ​ന്നി കു​ടി​വെ​ള്ള പ​ദ്ധ​തി ടെ​ൻ​ഡ​ർ ചെ​യ്തു
Saturday, July 2, 2022 11:36 PM IST
റാ​ന്നി: മൂ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന ചെ​റു​കോ​ൽ - നാ​ര​ങ്ങാ​നം - റാ​ന്നി കു​ടി​വെ​ള്ള പ​ദ്ധ​തി ടെ​ൻ​ഡ​ർ ചെ​യ്ത​താ​യി പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു.
65,04 കോ​ടി രൂ​പ​യ്ക്കാ​ണ് പ​ദ്ധ​തി ടെ​ൻ​ഡ​ർ ചെ​യ്ത​ത്.

ചെ​റു​കോ​ൽ - നാ​ര​ങ്ങാ​നം - റാ​ന്നി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലൂ​ടെ ചെ​റു കാ​ൽ, നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ 11, 12, 13 വാ​ർ​ഡു​ക​ളി​ലും പ​ദ്ധ​തി​യി​ലൂ​ടെ ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​നാ​കും.

പ​മ്പാ ന​ദി​യി​ലെ പു​ത​മ​ൺ ക​ട​വി​ൽ നി​ന്നും സം​ഭ​രി​ക്കു​ന്ന വെ​ള്ളം 10 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള പു​ത​മ​ണ്ണി​ലെ പ്ലാ​ന്‍റി​ലെ​ത്തി​ച്ച് ശു​ദ്ധീ​ക​രി​ച്ച് മ​ഞ്ഞ​പ്ര​മ​ല, അ​ന്ത്യാ​ള​ൻ​കാ​വ്, തോ​ന്ന്യാ​മ​ല, ക​ണ​മു​ക്ക് ടാ​ങ്കു​ക​ളി​ൽ എ​ത്തി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 190 കി​ലോ​മീ​റ്റ​ർ വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കും.