ജ​നാ​ധി​പ​ത്യ​ത്തെ സി​പി​എം വെ​ല്ലു​വി​ളി​ക്കു​ന്നു: കൊ​ണ്ടൂ​ർ‌
Saturday, July 2, 2022 11:39 PM IST
തി​രു​വ​ല്ല : പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭൂ​രി​പ​ക്ഷ പി​ന്തു​ണ​യു​ള്ള വ​നി​താ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ഓ​ഫീ​സി​ല്‍ ക​യ​റ്റാ​ത്ത നി​ല​പാ​ട് ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വം​ഗം ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ.

ഇ​ട​തു​മു​ന്ന​ണി​യു​ടെ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ലും നേ​താ​ക്ക​ളു​ടെ അ​ഴി​മ​തി​ക​ളി​ലും മ​നം​മ​ടു​ത്ത് സ്വ​ത​ന്ത്ര നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന സൗ​മ്യ ജോ​ബി​യെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ മൃ​ഗീ​യ​മാ​യി ആ​ക്ര​മി​ച്ച​വ​ര്‍​ക്കെ​തി​രേ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​യും പ്ര​ഹ​സ​ന​മാ​ണ്. അ​ധി​കാ​ര​ത്തി​ന്‍റെ ഹു​ങ്കി​ല്‍ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ന്ന സി​പി​എം നീക്കം ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും കൊ​ണ്ടൂ​ർ പ​റ​ഞ്ഞു.