ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ പാ​ർ​ക്കി​ൻസ​ൺ​സ് രോ​ഗി​ക​ൾ​ക്ക് പ്ര​ത്യേ​ക വി​ഭാ​ഗം
Saturday, July 2, 2022 11:43 PM IST
തി​രു​വ​ല്ല: പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗി​ക​ൾ​ക്കും ച​ല​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ​ക്കു​മാ​യി ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. ബി​ലീ​വേ​ഴ്സ് ക​മ്പാ​ഷ​നേ​റ്റ് കെ​യ​ർ ക്ലി​നി​ക്ക് ഫോ​ർ പാ​ർ​ക്കി​ൻ​സ​ൺ​സ് ആ​ൻ​ഡ് മൂ​വ്മെ​ന്‍റ് ഡി​സോ​ർ​ഡേ​ഴ്സ് എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന വി​ഭാ​ഗം കാ​ലു​ക​ളും കൈ​ക​ളും ത​ല​യും ശ​രീ​ര​മാ​ക​മാ​ന​വും അ​നി​യ​ന്ത്രി​ത​മാ​യി വി​റ​യ്ക്കു​ക​യോ കാ​ലു​ക​ൾ വ​ഴ​ങ്ങാ​ത്ത​ത് കാ​ര​ണം ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യോ കാ​ലു​ക​ൾ​ക്കും ശ​രീ​ര​ത്തി​നും വേ​ദ​ന​യോ ച​ലി​ക്കാ​ൻ പ്ര​യാ​സ​മോ ഉ​ള്ള രോ​ഗി​ക​ളെ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്.

ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ഇ​ത്ത​രം ആ​ളു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ക്ലേ​ശ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി ആ​രം​ഭി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ൽ ന്യൂ​റോ​ള​ജി, ന്യൂ​റോ​സ​ർ​ജ​റി, ഫി​സി​യോ​തെ​റാ​പ്പി, സൈ​ക്യാ​ട്രി, ജെ​റി​യാ​ട്രി​ക്സ്, പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രും പ​രി​യ​സ​മ്പ​ന്ന​രാ​യ ന​ഴ്സു​മാ​രും ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ളും ഒ​ക്കു​പ്പേ​ഷ​ണ​ൽ തെ​റാ​പ്പി​സ്റ്റു​ക​ളും സ്പീ​ച്ച് ആ​ൻ​ഡ് സ്വാ​ളോ തെ​റാ​പ്പി​സ്റ്റു​ക​ളും സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കും.

തു​ട​ക്ക​ത്തി​ൽ, ആ​ദ്യ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ബു​ധ​നാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം. ഫോ​ൺ: 9400029466.