ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​നി​ല്‍ നി​ന്നും ദ​ളി​ത് ക്രൈ​സ്ത​വ​ര്‍ നീ​തി പ്ര​തീ​ക്ഷി​ക്കു​ന്നു: രാ​മ​ഭ​ദ്ര​ന്‍
Sunday, July 3, 2022 10:35 PM IST
അ​ടൂ​ര്‍: ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​നി​ല്‍ നി​ന്ന് ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്‌​ന പ​രി​ഹാ​രം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ര​ള ദ​ളി​ത് ഫെ​ഡ​റേ​ഷ​ന്‍ (കെ​ഡി​എ​ഫ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ക​ര​കൗ​ശ​ല വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ പി. ​രാ​മ​ഭ​ദ്ര​ന്‍. കേ​ര​ള ദ​ലി​ത് ക്രൈ​സ്ത​വ ഫെ​ഡ​റേ​ഷ​ന്‍ (കെ​ഡി​സി​എ​ഫ്) സം​സ്ഥാ​ന നേ​തൃ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പി​എ​സ്‌​സി മു​ഖേ​ന നി​യ​മ​നം ന​ട​ത്തു​മ്പോ​ള്‍ ലാ​സ്റ്റ് ഗ്രേ​ഡി​ല്‍ ര​ണ്ട് ശ​ത​മാ​ന​വും മ​റ്റു​ള്ള​തി​ല്‍ ഒ​രു ശ​ത​മാ​ന​വും നി​യ​മ​നം വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട​ങ്കി​ലും റൊ​ട്ടേ​ഷ​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ങ്ങ​ളി​ല്‍ ദ​ളി​ത് ക്രൈ​സ്ത​വ​ര്‍​ക്ക് പി​ന്ത​ള്ള​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.