വൈ​ദ്യു​ത വേ​ലി​യി​ല്‍ നി​ന്നു ഷോ​ക്കേ​റ്റു വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു
Sunday, July 3, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ​യി​ല്‍ സോ​ളാ​ര്‍ വേ​ലി​യി​ല്‍ നി​ന്നും ഷോ​ക്കേ​റ്റു വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം.
മ​ല​യാ​ല​പ്പു​ഴ വ​ള​ളി​യാ​നി ച​രി​വ് പു​ര​യി​ട​ത്തി​ല്‍ ശാ​ന്ത​മ്മ ഏ​ബ്ര​ഹാ​മാ​ണ് (63) അ​യ​ല്‍​വാ​സി​യു​ടെ പു​ര​യി​ട​ത്തോ​ടു ചേ​ര്‍​ന്ന സോ​ളാ​ര്‍ വേ​ലി​യി​ല്‍ നി​ന്നും ഷോ​ക്കേ​റ്റ​ത്. കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ കൃ​ഷി​യി​ട​ത്തി​ല്‍ ക​യ​റാ​തി​രി​ക്കാ​നാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ര്‍​വേ​ലി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വേ​ലി​യി​ലൂ​ടെ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.
ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പാ​ച​ക​ത്തി​ന് വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ ശാ​ന്ത​മ്മ​യെ കാ​ണാ​തെ വ​ന്ന​തോ​ടെ ഭ​ര്‍​ത്താ​വ് എ​ബ്ര​ഹാം തോ​മ​സ് അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ടി​ന് 200 മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ വൈ​ദ്യു​ത​വേ​ലി​യി​ല്‍ കു​രു​ങ്ങി ബോ​ധ​ര​ഹി​ത​യാ​യി കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ഏ​ബ്ര​ഹാം തോ​മ​സി​നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റു. ബ​ഹ​ളം​കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​ര്‍ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. വൈ​ദ്യു​ത വേ​ലി കെ​ട്ടി​യ വ​സ്തു ഉ​ട​മ​യ്‌​ക്കെ​തി​രേ മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് മ​ന​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ​ന്തോ​ഷ് തോ​മ​സ്, മി​നി തോ​മ​സ് എ​ന്നി​വ​രാ​ണ് ശാ​ന്ത​മ്മ​യു​ടെ മ​ക്ക​ള്‍. മ​രു​മ​ക​ന്‍: റെ​ന്നി ഏ​ബ്ര​ഹാം.