ക്യാ​ന്പു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു
Wednesday, August 10, 2022 10:27 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​ക​ൾ കു​റ​ഞ്ഞ​തോ​ടെ ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. 13 ക്യാ​ന്പു​ക​ളാ​ണ് ഇ​നി​യു​മു​ള്ള​ത്. 162 കു​ടും​ബ​ങ്ങ​ളി​ലാ​യി 568 ആ​ളു​ക​ളാ​ണ് ഇ​നി ക്യാ​ന്പു​ക​ളി​ലു​ള്ള​ത്.
തി​രു​വ​ല്ല താ​ലൂ​ക്കി​ൽ പ​ത്ത് ക്യാ​ന്പു​ക​ളി​ലാ​യി 154 കു​ടും​ബ​ങ്ങ​ളി​ലെ 541 പേ​ർ ക​ഴി​യു​ന്നു​ണ്ട്. റാ​ന്നി​യി​ൽ ര​ണ്ടും കോ​ന്നി​യി​ൽ ഒ​ന്നും ക്യാ​ന്പു​ക​ൾ​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

സ്കൂ​ൾ അ​വ​ധി

പ​ത്ത​നം​തി​ട്ട: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി ന​ൽ​കി.

ആ​ട് വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​നം

പ​ത്ത​നം​തി​ട്ട: ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശാ​സ്ത്രീ​യ ആ​ട് വ​ള​ര്‍​ത്ത​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ നാ​ളെ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും. ഫോൺ: 8078 572 094.