മ​ണ്ണ​ടി​യി​ൽ മ​ണ്ണി​ൽ ജ്വ​ലി​ക്കു​ന്ന​ത് വേ​ലു​ത്ത​ന്പി​യു​ടെ സ്മ​ര​ണ​ക​ൾ
Wednesday, August 10, 2022 10:30 PM IST
അ​ടൂ​ർ: ധീ​ര ദേ​ശാ​ഭി​മാ​നി വേ​ലു​ത്ത​മ്പി ദ​ള​വ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ലൂ​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ൽ മ​ണ്ണ​ടി തു​റ​ന്ന​ത് അ​വി​സ്മ​ര​ണീ​യ​ത​യു​ടെ ഏ​ടു​ക​ൾ​ക്കാ​ണ്.

ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​നെ​തി​രേ സ​ന്ധി​യി​ല്ലാ സ​മ​രം ന​യി​ച്ച ധീ​ര​ദേ​ശാ​ഭി​മാ​നി​യു​ടെ അ​ള​വ​റ്റ രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മാ​യി മ​ണ്ണ​ടി മാ​റു​ക​യാ​യി​രു​ന്നു. വേ​ലു​ത്ത​ന്പി ദ​ള​വ​യെ​ന്ന ദേ​ശ​സ്നേ​ഹി വീ​രാ​ത്മാ​ഹു​തി ചെ​യ്ത മ​ണ്ണ​ടി​യു​ടെ മ​ണ്ണു് സ്വ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ൾ​ക്ക് എ​ന്നും പ്ര​ചോ​ദ​ന​മേ​കി.

ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് ജീ​വ​നോ​ടെ കീ​ഴ​ട​ങ്ങു​ക​യി​ല്ലെ​ന്ന് പ്ര​തി​ജ്ഞ ചെ​യ്ത വേ​ലു​ത്ത​ന്പി, അ​വ​സാ​നം മ​ണ്ണ​ടി​ക്കാ​വി​ലെ വെ​ളി​ച്ച​പ്പാ​ടും സി​ദ്ധി​ക​ളി​ൽ അ​ഗ്ര​ഗ​ണ്യ​നു​മാ​യ കാ​മ്പി​ത്താ​നെ കാ​ണാ​നാ​ണ് മ​ണ്ണ​ടി​യി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ കാ​മ്പി​ത്താ​ൻ മ​ണ്ണ​ടി ദേ​ശ​ത്തി​ല്ലാ​യെ​ന്ന​റി​ഞ്ഞ് വേ​ലു​ത്ത​മ്പി ദ​ള​വ ശ​ത്രു​ക്ക​ൾ​ക്കു പി​ടി​കൊ​ടു​ക്കാ​തി​രി​ക്കാ​നാ​യി വേ​ഷ പ്ര​ജ്ഞ​നാ​യി പ​ല​യി​ട​ത്തും സ​ഞ്ച​രി​ച്ചു. അ​നു​ജ​ൻ പ​ത്മ​നാ​ഭ​ൻ ത​മ്പി​യും​ഏ​താ​നും വി​ശ്വ​സ്ത​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വേ​ലു​ത്ത​ന്പി​യും സ​ഹോ​ദ​ര​നും മ​ണ്ണ​ടി ഭാ​ഗ​ത്തെ ക്ഷേ​ത്ര​ത്തി​ൽ ഉ​ണ്ടെ​ന്ന​റി​ഞ്ഞാ​ണ് ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം 1809മാ​ർ​ച്ച് 29 ന് ​മ​ണ്ണ​ടി​യി​ലെ​ത്തു​ന്ന​ത്. പു​തി​യേ​ട​ത്ത് ശി​വ​ക്ഷേ​ത്ര​ത്തി​ൽ ഉ​ണ്ടെ​ന്ന​റി​ഞ്ഞ് ബ്രി​ട്ടീ​ഷ്കാ​ർ ക്ഷേ​ത്രം വ​ള​ഞ്ഞു. തു​ട​ർ​ന്ന് വെ​ടി​വ​ച്ച് ക്ഷേ​ത്ര​ന​ട​യും ക​രി​ങ്ക​ല്ലു​ക​ളി​ൽ തീ​ർ​ഥ സ്തൂ​പ​ങ്ങ​ളും ത​ക​ർ​ത്തു.

ത​ക​ർ​ക്ക​പ്പെ​ട്ട ക്ഷേ​ത്ര അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ സ്തൂ​പ​ങ്ങ​ളും ബ​ലി​ക്ക​ല്ലു​ക​ളും ഇ​പ്പോ​ഴും ഇ​വി​ടെ കി​ട​പ്പു​ണ്ട്. ഈ ​സ​മ​യം വ​ലു​ത്ത​മ്പി ദ​ള​വ​യും അ​നു​ജ​ൻ പ​ത്മ​നാ​ഭ​ൻ ത​മ്പി​യും ക​ള​രി ത​റ​യ്ക്ക് സ​മീ​പ​മു​ള്ള ചേ​ന്ദ​മം​ഗ​ലം ഇ​ല്ല​ത്ത് നി​ല​വ​റ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ച​രി​ത്രം. ചേ​ന്ദ​മം​ഗ​ലം ഇ​ല്ല​ത്തി​ലെ കാ​ര​ണ​വ​ർ ആ​യി​രു​ന്നു മ​ണ്ണ​ടി ദേ​വി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി. വേ​ലു​ത്ത​മ്പി ഇ​ല്ലാ​യെ​ന്ന​റി​ഞ്ഞ ബ്രി​ട്ടീ​ഷ്പ​ട ചേ​ന്ദ​മം​ഗ​ലം ഇ​ല്ല​ത്തെ​ത്തി​യെ​ങ്കി​ലും ജീ​വ​നോ​ടെ വേ​ലു​ത്ത​മ്പി​യെ പി​ടി​ക്കു​വാ​ൻ ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല.

ആ ​ധീ​ര ദേ​ശാ​ഭി​മാ​നി സ്വ​യം നെ​ഞ്ചി​ൽ ക​ഠാ​ര കു​ത്തി​യി​റ​ക്കി മ​ണ്ണ​ടി​യു​ടെ മ​ണ്ണി​ൽ "ഹൃ​ദ​യ ര​ക്തം' തൂ​കി വീ​രാ​ത്മാ​ഹു​തി ചെ​യ്ത​താ​യി ച​രി​ത്രം പ​റ​യു​ന്നു.

ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​നെ​തി​രേ പ​ട​പൊ​രു​തി ജീ​വാ​ർ​പ്പ​ണം ചെ​യ്ത വേ​ലു​ത്ത​മ്പി ദ​ള​വ​യു​ടെ സ്മ​ര​ണാ​ർ​ഥം ച​രി​ത്രം മ്യൂ​സി​യ​വും ദ​ള​വ​യു​ടെ പൂ​ർ​ണ​കാ​യ പ്ര​തി​മ​യെ​യും പ്ര​തി​മ​യും മ​ണ്ണ​ടി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സ്മ​ര​ണ​ക​ൾ നി​ല​നി​ർ​ത്തു​ന്ന ക​ള​രി ത​റ​യു​മു​ണ്ട്.