സ്കൂ​ളു​ക​ളി​ൽ പ​താ​ക വി​ത​ര​ണം ഇ​ന്ന് പൂ​ർ​ത്തി​യാ​കും
Wednesday, August 10, 2022 10:30 PM IST
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന 1,50,040 പ​താ​ക​ക​ളാ​ണ് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സ്‌​കൂ​ളു​ക​ളി​ൽ ഇ​ന്ന് പ​താ​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​ക​ണം. കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള ദേ​ശീ​യ പ​താ​ക​യു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10ന് ​ഓ​മ​ല്ലൂ​ര്‍ മ​ഞ്ഞ​നി​ക്ക​ര ജി​എ​ല്‍​പി​എ​സി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ നി​ര്‍​വ​ഹി​ക്കും.
നാ​ളെ വീ​ടു​ക​ളി​ലും പ​താ​ക വി​ത​ര​ണം ന​ട​ത്തും. ഹ​ര്‍ ഘ​ര്‍ തി​രം​ഗ​യു​ടെ ഭാ​ഗ​മാ​യി 13 മു​ത​ല്‍ 15 വ​രെ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. രാ​പ​ക​ലി​ല്ലാ​തെ ദേ​ശീ​യ പ​താ​ക ത​യാ​റാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​ണ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍. ദേ​ശീ​യ പ​താ​ക നി​ര്‍​മി​ക്കു​ന്ന​തോ​ടൊ​പ്പം അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി ത്രി​വ​ര്‍​ണ​ത​രം​ഗ​ത്തി​ല്‍ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളും പ​ങ്കാ​ളി​ക​ളാ​കും.
ഓ​രോ വ​കു​പ്പു​ക​ളും ചെ​യ്യേ​ണ്ട പ്ര​വൃ​ത്തി​ക​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു. എ​ഡി​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.