ക്വി​റ്റ് ഇ​ന്ത്യാ ദി​ന​ത്തി​ല്‍ ക്വി​റ്റ് എ​ന്‍​ഡി​എ​ക്ക് തു​ട​ക്ക​മാ​യി: വി.​ടി. ബ​ൽ​റാം
Wednesday, August 10, 2022 10:30 PM IST
റാ​ന്നി: ക്വി​റ്റ് ഇ​ന്‍​ഡ്യാ ദി​ന​ത്തി​ല്‍ രാ​ജ്യ​ത്ത് ക്വി​റ്റ് എ​ന്‍​ഡി​എ മു​ദ്രാ​വാ​ക്യം യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കു​ന്ന​തി​ന് ബീ​ഹാ​റി​ല്‍ തു​ട​ക്കം കു​റി​ച്ച​താ​യി കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​ന്‍ വി.​ടി. ബ​ല്‍​റാം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ന​യി​ക്കു​ന്ന ആ​സാ​ദി കാ ​ഗൗ​ര​വ് പ​ദ​യാ​ത്ര​യു​ടെ ര​ണ്ടാം ദി​ന പ​ര്യ​ട​നം റാ​ന്നി മ​ന്ദ​മ​രു​തി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജു മ​രു​തി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ദ​യാ​ത്ര​യു​ടെ എ​ഴു​മ​റ്റൂ​ർ ബ്ലോ​ക്ക്ത​ല പ​ര്യ​ട​നം ഇ​ന്ന​ലെ ചു​ങ്ക​പ്പാ​റ​യി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​മോ​ൻ വ​ട​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ സി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജ്, എ​ഐ​സി​സി അം​ഗം മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, അ​നി​ൽ തോ​മ​സ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, പ്ര​കാ​ശ് ച​ര​ളേ​ൽ, കെ.​ജ​യ​വ​ർ​മ, എം.​ലി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ദ​യാ​ത്ര നാ​ളെ പ​ന്ത​ളം, അ​ടൂ​ർ ബ്ലോ​ക്കി​ൽ പ​ര്യ​ട​നം ന​ട​ത്തും. പ​ന്ത​ള​ത്ത് കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ടൂ​രി​ൽ സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​എ​സ്. ശ​ബ​രി​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.