ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം
Thursday, August 11, 2022 11:17 PM IST
വെ​ച്ചൂ​ച്ചി​റ: സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ല്‍ നി​ല​വി​ല്‍ ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം ല​ക്ച​റ​ര്‍, കം​പ്യൂ​ട്ട​ർ, ബ​യോ​മെ​ഡി​ക്ക​ല്‍, ഇ​ല​ക്ട്രോ​ണി​ക്സ്, മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് ല​ക്ച​റ​ർ​മാ​രാ​യും കം​പ്യൂ​ട്ട​ർ വി​ഭാ​ഗം ഡെ​മോ​ണ്‍​സ്ട്രേ​റ്റ​ര്‍, ഇ​ല​ക്‌​ട്രോ​ണി​ക്സ് വി​ഭാ​ഗം ഡെ​മോ​ണ്‍​സ്ട്രേ​റ്റ​ര്‍, ബ​യോ​മെ​ഡി​ക്ക​ല്‍ വി​ഭാ​ഗം ട്രേ​ഡ്സ്മാ​ന്‍, ഇ​ല​ക്‌​ട്രോ​ണി​ക്സ് വി​ഭാ​ഗം ട്രേ​ഡ്സ്മാ​ന്‍, മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം ട്രേ​ഡ്സ്മാ​ന്‍ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​ത്.

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ബ​യോ​ഡേ​റ്റാ, യോ​ഗ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പ് എ​ന്നി​വ ഇന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി [email protected] gmail.com എ​ന്ന ഇ​മെ​യി​ലി​ല്‍ അ​യ​യ്ക്ക​ണം.ക​ല്ലൂ​പ്പാ​റ: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വി​ലേ​ക്ക്ഗ​സ്റ്റ് ല​ക്ച​റ​ർ​മാ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കും. ര​ണ്ട് വ​ർ​ഷ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ധ്യാ​പ​നം അ​ഭി​കാ​മ്യം.

താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി നാ​ളെ രാ​വി​ലെ 10 ന് ​ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: www.cek.ac.in, ഫോ​ൺ: 04692678983, 2677890.