വ​നാ​വ​കാ​ശ, കൈ​വ​ശ രേ​ഖ വി​ത​ര​ണ​ത്തി​ൽ പ​ത്ത​നം​തി​ട്ട മാ​തൃ​ക അ​നു​ക​ര​ണീ​യം: മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ന്‍
Saturday, August 13, 2022 10:59 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശീ​യ ജ​ന​ത​യ്ക്ക് വ​നാ​വ​കാ​ശ കൈ​വ​ശ രേ​ഖ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ അ​ന്ത​ര്‍​ദേ​ശീ​യ ദി​നം- വാ​രാ​ച​ര​ണ​വും വ​നാ​വ​കാ​ശ കൈ​വ​ശ രേ​ഖ വി​ത​ര​ണ​വും ചി​റ്റാ​ര്‍ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശീ​യ​രേ​യും ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​ക്കു​മെ​ന്നും ത​ദ്ദേ​ശീ​യ​ര്‍​ക്ക് ഉ​ന്ന​മ​നം ഉ​ണ്ടാ​യാ​ല്‍ മാ​ത്ര​മേ ന​മ്മു​ടെ നാ​ടി​നും ഉ​യ​ര്‍​ച്ച ഉ​ണ്ടാ​കു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ വി​വി​ധ കോ​ള​നി​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് വ​നാ​വ​കാ​ശ പ​ട്ട​യ​ങ്ങ​ള്‍, പ​ഠ​ന​ത്തി​ല്‍ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്വ​ര്‍​ണ​മെ​ഡ​ലു​ക​ള്‍, ലാ​പ്ടോ​പ്പ് തു​ട​ങ്ങി​യ​വ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. 197 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി 45.64 ഹെ​ക്ട​ര്‍ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​മാ​ണ് ന​ല്‍​കി​യ​ത്. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ന്‍, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി, ജി​ല്ലാ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്. സു​ധീ​ര്‍, ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി കു​ള​ത്തു​ങ്ക​ല്‍, റാ​ന്നി ഡി​എ​ഫ്ഒ പി.​കെ. ജ​യ​കു​മാ​ര്‍​ശ​ർ​മ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലേ​ഖ സു​രേ​ഷ്, ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വി​ക​ല എ​ബി, ചി​റ്റാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.