കോ​ഴ​ഞ്ചേ​രി കോ​ള​ജി​ൽ ഫ്രീ​ഡം വാ​ൾ ചി​ത്ര​പ്ര​ദ​ർ​ശ​നം
Saturday, August 13, 2022 11:03 PM IST
കോ​ഴ​ഞ്ചേ​രി: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ നാ​ളെ രാ​വി​ലെ 8.30ന് ​പ്രി​ൻ​സി​പ്പ​ൽ ഡോ. ​റോ​യി കെ. ​ജോ​ർ​ജ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും. രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും. ക്യാ​പ്റ്റ​ൻ ജെ.​സി. ജോ​സ​ഫ് പ്ര​സം​ഗി​ക്കും.

സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പും കോ​ള​ജ് വി​ദ്യാ​ഭാ​സ വ​കു​പ്പ് കാ​ര്യാ​ല​യ​വും ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന ഫ്രീ​ഡം വാ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി
എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് യു​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ ത​യാ​റാ​ക്കി​യ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ന്‍റെ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന "ഫ്രീ​ഡം വാ​ൾ' ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.