ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കേ​ണ്ട കൃ​ഷി​വ​കു​പ്പി​നെ വ​നം​വ​കു​പ്പ് വി​ഴു​ങ്ങു​ന്നു: ഇ​ൻ​ഫാം
Wednesday, August 17, 2022 10:34 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ർ​ഷ​ക​ർ മാ​റ്റ​ങ്ങ​ൾ​ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് ഇ​ൻ​ഫാം ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പി.​സി. സി​റി​യ​ക്. ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക​ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​റ​ത്തോ​ട് മ​ല​നാ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക​ദി​ന​വും ബ​ഫ​ർ​സോ​ണ്‍ വി​രു​ദ്ധ ദി​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കേ​ണ്ട കൃ​ഷി​വ​കു​പ്പി​നെ വ​നം​വ​കു​പ്പ് വി​ഴു​ങ്ങു​ക​യാ​ണെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക​ജി​ല്ല ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ പ​റ​ഞ്ഞു.
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക​ജി​ല്ലാ സ​ഹ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ൻ​ഫാം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് ഇ​ട​പ്പാ​ട്ട്, കാ​ർ​ഷി​ക​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ, കാ​ർ​ഷി​ക ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജി​ൻ​സ് കി​ഴ​ക്കേ​ൽ, ഫാ. ​ആ​ൽ​ബി​ൻ പു​ൽ​ത്ത​കി​ടി​യേ​ൽ, കാ​ർ​ഷി​ക​ ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​പി.​വി. മാ​ത്യു പ്ലാ​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ജി​ല്ല ന​ട​ത്തി​യ വി​ള സം​ഭ​ര​ണ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ള ന​ൽ​കി​യ ക​ർ​ഷ​ക​രാ​യ സ​ണ്ണി ജോ​സ​ഫ് ആ​യി​ലു​മാ​ലി​ൽ, ജോ​ർ​ജു​കു​ട്ടി തെ​ക്കേ​ൽ, മാ​ത്യു ജോ​സ​ഫ് തു​ണ്ട​ത്തി​ൽ, ജോ​ബി ജോ​സ​ഫ് കി​ട​ങ്ങ​യി​ൽ, ജോ​ജി വാ​ളി​പ്ലാ​ക്ക​ൽ എ​ന്നി​വ​രെ ആ​ദ​രി​ക്കു​ക​യും കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി അ​മ​ർ കി​സാ​ൻ ദീ​പം തെ​ളി​യി​ക്ക​ൽ ജോ​സ് ഇ​ട​പ്പാ​ട്ടും അ​മ​ർ​കി​സാ​ൻ പു​ഷ്പ​ച​ക്ര സ​മ​ർ​പ്പ​ണം എ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ലും നി​ർ​വ​ഹി​ച്ചു.
സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ൾ​ക്കു ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ​സോ​ണ്‍ നി​ർ​ബ​ന്ധ​മാ​യും വേ​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ബ​ഫ​ർ​സോ​ണ്‍ വ​നാ​തി​ർ​ത്തി​യി​ൽ ത​ന്നെ നി​ല​നി​ർ​ത്താ​ൻ സെ​ൻ​ട്ര​ൽ എം​പ​വേ​ർ​ഡ് ക​മ്മി​റ്റി മു​ന്പാ​കെ സം​സ്ഥാ​ന സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​ൻ​ഫാ​മി​ന്‍റെ വി​വി​ധ താ​ലൂ​ക്കു സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബ​ഫ​ർ​സോ​ണ്‍ വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു.