കോ​ന്നി - ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ളു​ടെ വേ​ലി​യേ​റ്റം
Wednesday, August 17, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: കാ​ല​ങ്ങ​ളാ​യി നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ക​യും വ്യാ​പ​ക​മാ​യ ആ​ക്ഷേ​പ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ക​യും ചെ​യ്ത കോ​ന്നി - വ​ള്ളി​ക്കോ​ട് - ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വ​ള്ളി​ക്കോ​ട്ട് ബൈ​ക്ക് ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ല​യി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ലെ ക​ന്പി കു​ത്തി​ക്ക​യ​റി യു​വാ​വി​നു പ​രി​ക്കേ​റ്റ സം​ഭ​വ​മാ​ണ് ഒ​ടു​വി​ല​ത്തേ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യ​ദു​കൃ​ഷ്ണ​ൻ (32) ഇ​പ്പോ​ഴും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​താ​യി ക​രാ​റു​കാ​ര​ൻ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ​ലേ​ട​ത്തും ഇ​ത​റി​യാ​നേ​യി​ല്ല. ഓ​ട​ക​ൾ, അ​പ​ക​ട സൂ​ച​ന ബോ​ർ​ഡു​ക​ൾ, സം​ര​ക്ഷ​ണ​ഭി​ത്തി തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണം ബാ​ക്കി​നി​ൽ​ക്കു​ക​യാ​ണ്.

മൂ​ടി​യി​ല്ലാ​ത്ത ഓ​ട

റോ​ഡ​രി​കി​ലെ ഓ​ട​യാ​ണ് അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യും ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്. ര​ണ്ട​ര അ​ടി​യോ​ളം താ​ഴ്ച​യു​ള്ള ഓ​ട​ക​ൾ റോ​ഡി​നോ​ടു ചേ​ർ​ന്നു ത​ന്നെ​യാ​ണ്. ഇ​തോ​ടെ റോ​ഡ​രി​കി​ലേ​ക്കു തെ​ന്നി മാ​റു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​ട​യി​ൽ വീ​ഴു​ക​യാ​ണ്. മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ലേ​ക്കു വീ​ഴു​ന്ന​വ​രി​ൽ ഏ​റെ​യും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രാ​ണ്. പ​ഴ​യ ഓ​ട​യു​ടെ സ്ഥാ​നം​മാ​റ്റി റോ​ഡി​ലേ​ക്കു ത​ള്ളി​നി​ൽ​ക്കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ ഓ​ട​യു​ടെ നി​ർ​മാ​ണം. ഓ​ട പ​ണി​തി​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യെ​ങ്കി​ലും മേ​ൽ​മൂ​ടി സ്ഥാ​പി​ച്ചി​ട്ടി​ല്ല. മ​ഴ കൂ​ടി പെ​യ്യു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ഓ​ട​യി​ലേ​ക്കു തെ​ന്നി മാ​റു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ഓ​ട​യി​ൽ വീ​ണു യു​വാ​വി​നു പ​രി​ക്കേ​ൽ​ക്കാ​നി​ട​യാ​യ​തും ഓ​ട​യ്ക്കു മേ​ൽ​മൂ​ടി ഇ​ല്ലാ​യി​രു​ന്ന​തി​നാ​ലാ​ണ്.

നി​ല​വാ​ര​മി​ല്ലാ​ത്ത
ക​ട്ട​പാ​ക​ൽ

വ​ള്ളി​ക്കോ​ട് വാ​യ​ന​ശാ​ല ജം​ഗ്ഷ​നി​ൽ​നി​ന്ന് 100 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ പൂ​ട്ടു​ക​ട്ട പാ​കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​തു നാ​ളു​ക​ൾ​ക്കു​ഷേ​ഷ​മാ​ണ്. സ്ഥി​ര​മാ​യി വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന ഭാ​ഗ​ത്തു റോ​ഡ് നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ ഒ​ന്നും ചെ​യ്തി​രു​ന്നി​ല്ല. ആ​റു വ​ർ​ഷ​ത്തോ​ളം നീ​ണ്ട ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​നു ശേ​ഷ​മാ​ണ് ക​ട്ട പാ​കി​യ​തെ​ന്നു പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, പൂ​ട്ടു​ക​ട്ട നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന ആ​ക്ഷേ​പം നേ​ര​ത്തെ ഉ​യ​ർ​ന്നി​രു​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ക​രാ​റു​കാ​ര​ൻ മ​ട​ങ്ങു​ക​യും ചെ​യ്തു. അ​ടു​ത്ത മ​ഴ പെ​യ്ത​തു​മു​ത​ൽ ഈ ​ഭാ​ഗ​ത്ത് അ​പ​ക​ടം പ​തി​വാ​യി. മ​ഴ​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ പൂ​ട്ടു​ക​ട്ട​യി​ൽ തെ​ന്നി വീ​ഴു​ന്ന​താ​ണ് പ്ര​ശ്നം.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ റോ​ഡി​ലെ ക​ട്ട​ക​ൾ പൊ​ട്ടാ​നും തു​ട​ങ്ങി. ഇ​ള​കി മാ​റി​യ ക​ട്ട​ക​ൾ വീ​ണ്ടും അ​പ​ക​ട കാ​ര​ണ​ങ്ങ​ളാ​യി. ക​ട്ട​ക​ൾ നി​ര തെ​റ്റി​യ​തും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കു വി​ന​യാ​യി.