പ​മ്പ​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍​ക്ക് മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം
Thursday, August 18, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: പ​മ്പ​യി​ല്‍ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ട​ക്ട​റെ ബ​ന്ദി​യാ​ക്കി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സം​ഘം മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷം ക​ണ്ട​ക്ട​റെ ആ​ശു​പ​ത്രി​യി​ലാ​ക്കി. ക​ട്ട​പ്പ​ന ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ര്‍ കു​ള​ന​ട തു​മ്പ​മ​ണ്‍ താ​ഴം പു​ഴു​ക്കു​ന്നി​ല്‍ പി. ​എ​ന്‍. സ​ന്തോ​ഷി​നാ (49)ണ് ​മ​ർ​ദ​നേ​റ്റ​ത്. പ​മ്പ സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഷി​ബു​വി​ന്‍റെ​നേ​തൃ​ത്വ​ത്തി​ല്‍ ത​ന്നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ണ്ട​ക്ട​ര്‍ സ​ന്തോ​ഷ് പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി.
ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന് തു​ട​ക്കം. പ​മ്പ സ്പെ​ഷ​ല്‍ സ​ര്‍​വീ​സി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​ര്‍ പൂ​ളി​ല്‍ നി​ന്നു​ള്ള ബ​സി​ലാ​ണ് സ​ന്തോ​ഷ് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന​ത്. ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്ന് വ​ന്ന വാ​ഹ​നം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നാ​യി നി​ല​യ്ക്ക​ല്‍ ഡി​പ്പോ​യി​ല്‍ നി​ര്‍​ത്തി. ഇ​തി​നി​ടെ ബ​സി​ലു​ണ്ടാ​യി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ അ​യ്യ​പ്പ​ന്മാ​ര്‍ മൂ​ത്ര​ശ​ങ്ക തീ​ര്‍​ക്കാ​ന്‍ ഇ​റ​ങ്ങി​പ്പോ​യി. ബ​സ് നി​ല​യ്ക്ക​ലി​ല്‍ അ​ധി​ക​സ​മ​യം നി​ര്‍​ത്തി​യി​ട്ടു​വെ​ന്ന പേ​രി​ല്‍ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍ ക​ണ്ട​ക്ട​റോ​ടു ത​ട്ടി​ക്ക​യ​റി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ബ​സ് വി​ടാ​ന്‍ തു​നി​ഞ്ഞ​പ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍ ബ​ഹ​ളം കൂ​ട്ടി.ഇ​റ​ങ്ങി​പ്പോ​യ​വ​ര്‍ തി​രി​കെ വ​രാ​തെ ബ​സ് വി​ട​രു​തെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം. യാ​ത്ര​ക്കാ​ര്‍ ഇ​റ​ങ്ങി​പ്പോ​യ​തി​ന്‍റെ പേ​രി​ല്‍ ക​ണ്ട​ക്ട​റും ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്പെ​ക്ട​റു​മാ​യി വാ​ക്കേ​റ്റം ന​ട​ന്ന​താ​യും പ​റ​യു​ന്നു.
പ​മ്പ​യി​ല്‍ ബ​സ് എ​ത്തി​യ ശേ​ഷം ക​ണ്ട​ക്ട​ര്‍ സ​ന്തോ​ഷ്, വേ ​ബി​ല്ലും പ​ണ​വു​മാ​യി ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി​നു​വി​ന്‍റെ സ​മീ​പ​ത്തെ​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹം ഇ​തു സ്വീ​ക​രി​ച്ചി​ല്ല. സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റെ ക​ണ്ടി​ട്ടു വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​ന്തോ​ഷ് ചെ​ല്ലു​മ്പോ​ള്‍ സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഷി​ബു മു​റി​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് വ​ന്ന ഇ​ദ്ദേ​ഹം സ​ന്തോ​ഷി​നോ​ട് ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. നി​ല​യ്ക്ക​ലി​ലെ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ കൊ​ടു​ത്ത​താ​ണ് ഷി​ബു​വി​ന്‍റെ പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പ​റ​യു​ന്നു. ഇ​തി​നി​ട​യി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഷി​ബു​വാ​ക​ട്ടെ പ​മ്പ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ തേ​ടി​യ ശേ​ഷം രാ​ത്രി ത​ന്നെ സ്വ​ദേ​ശ​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു.
മ​ര്‍​ദ​ന​മേ​റ്റ് അ​വ​ശ​നാ​യ സ​ന്തോ​ഷി​നെ മൂ​ത്ര​മൊ​ഴി​ക്കാ​ന്‍ പോ​ലും അ​നു​വ​ദി​ക്കാ​തെ നാ​ലം​ഗ സം​ഘം കാ​വ​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പ​മ്പ പോ​ലീ​സ് സ്ഥ​ല​ത്ത് ചെ​ന്ന​പ്പോ​ള്‍ സ​ന്തോ​ഷി​നെ കു​റ്റ​ക്കാ​ര​നാ​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​വി​ടെ​യു​ള്ള​വ​ര്‍ ക​ഥ മെ​ന​ഞ്ഞ​ത്. വേ ​ബി​ല്ലും പ​ണ​വും സ്വീ​ക​രി​ക്കാ​ന്‍ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍ ത​യാ​റു​മാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വേ ​ബി​ല്ലും പ​ണ​വും സ്വീ​ക​രി​ക്കാ​ന്‍ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്പെ​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്‍​സ്പെ​ക്ട​ര്‍ അ​തി​ന് ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ല്‍ മ​ഹ​സ​ര്‍ എ​ഴു​തി പോ​ലീ​സ് കൈ​പ്പ​റ്റു​മെ​ന്നും അ​റി​യി​ച്ചു.
ഇ​തോ​ടെ പ​ണ​വും വേ​ബി​ല്ലും ഇ​ന്‍​സ്പെ​ക്ട​ര്‍ കൈ​പ്പ​റ്റി. തു​ട​ര്‍​ന്ന് പോ​ലീ​സ് ജീ​പ്പി​ല്‍ സ​ന്തോ​ഷി​നെ പ​മ്പ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ​ത്തിച്ചു ചി​കി​ത്സ ന​ല്‍​കി. മ​ര്‍​ദ​ന​ത്തി​ല്‍ ഗു​രു​ത​ര പ​രു​ക്കേ​റ്റ​തി​നാ​ല്‍ സ​ന്തോ​ഷി​നെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ട​ക്ട​റു​ടെ മൊ​ഴി സ്വീ​ക​രി​ച്ച് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.