ഈ ​റോ​ഡ് ഇ​ങ്ങ​നെ നി​ർ​മി​ച്ചാ​ൽ ഞ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​വി​ല്ലേ?
Thursday, August 18, 2022 11:01 PM IST
തി​രു​വ​ല്ല: അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ അ​ഴി​യി​ട​ത്തു​ചി​റ - മേ​പ്രാ​ൽ - അം​ബേ​ദ്ക​ർ കോ​ള​നി റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന് ആ​ക്ഷേ​പം.

റോ​ഡ് ഉ​യ​രു​ന്ന​തോ​ടെ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ൾ രൂ​ക്ഷ​മാ​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും റോ​ഡ് നി​ര​പ്പി​നു താ​ഴെ​യാ​കു​ക​യാ​ണ്. ഇ​തോ​ടെ കെ​ടു​തി​ക​ൾ രൂ​ക്ഷ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

നേ​ര​ത്തെ നാ​ട്ടു​കാ​ർ​ക്കു ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ ലം​ഘി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക കാ​ല​ത്തു​ത​ന്നെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ൽ​നി​ന്നും വെ​ള്ളം ഇ​റ​ങ്ങാ​ൻ ഏ​റെ വൈ​കി.

മു​ന്പൊ​ക്കെ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ൾ ഇ​ല്ലാ​തി​രു​ന്ന വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​പ്പോ​ൾ ചെ​റി​യ ഒ​രു മ​ഴ പെ​യ്താ​ൽ ത​ന്നെ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ്. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു​മൂ​ലം മ​ഴ ക​ഴി​ഞ്ഞാ​ലും പ​രി​സ്ഥി​തി, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും രൂ​ക്ഷ​മാ​ണ്.

പാ​ട​ങ്ങ​ൾ​ക്കു
ക​ൽ​ക്കെ​ട്ട്

പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു ന​ടു​വി​ലൂ​ടെ​യു​ള്ള റോ​ഡി​ൽ ക​ൽ​ക്കെ​ട്ട് നി​ർ​മി​ച്ച് ഉ​യ​ർ​ത്തു​ക​യാ​ണ്. ഇ​തോ​ടെ വെ​ള്ളം ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലാ​യി കെ​ട്ടി​നി​ൽ​ക്കും. തി​രു​വ​ല്ല ന​ഗ​ര​സ​ഭ പ്ര​ദേ​ശ​മാ​യ അ​ഴി​യി​ട​ത്തു​ചി​റ മു​ത​ൽ സ്വാ​മി പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്തു മെ​റ്റ​ൽ വി​രി​ച്ച് ഉ​റ​പ്പി​ക്കു​ന്ന ജോ​ലി​ക​ളും ന​ട​ന്നു​വ​രു​ന്നു. അ​ഴി​യി​ട​ത്തു​ചി​റ- കൊ​മ്പം​കേ​രി റോ​ഡി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ൾ വ​രു​ന്ന ഭാ​ഗ​ത്തെ ക​ൽ​ക്കെ​ട്ട് ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ഏ​ഴ് ക​ലു​ങ്കു​ക​ളാ​ണ് പൊ​ളി​ച്ചു പ​ണി​യേ​ണ്ട​ത്. കൊ​മ്പം​കേ​രി​ച്ചി​റ​യ്ക്കു സ​മീ​പ​ത്തു​ള്ള പ​ഴ​യ ക​ലു​ങ്ക് പൊ​ളി​ച്ചു മാ​റ്റി പു​തി​യ ക​ലു​ങ്ക് പ​ണി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​തും പ​ഴ​യ റോ​ഡി​ൽ​നി​ന്ന് ഉ​യ​ർ​ന്നു. റോ​ഡി​ൽ താ​ഴ്ച​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി ഉ​റ​പ്പി​ക്കു​ന്ന ജോ​ലി​ക​ളും ന​ട​ന്നു​വ​രു​ന്നു. ഒ​ന്ന​ര മു​ത​ൽ മൂ​ന്ന് അ​ടി വ​രെ പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡ് ഉ​യ​രു​ന്നു​ണ്ട്.
ര​ണ്ട് ലെ​യ​റു​ക​ളി​ൽ മെ​റ്റ​ൽ നി​ര​ത്തി ഉ​റ​പ്പി​ക്കേ​ണ്ട ജോ​ലി​യാ​ണ് ന​ട​ക്കേ​ണ്ട​ത്.

ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് മാ​റേ​ണ്ട​തി​നാ​ൽ ഇ​തി​നു ശേ​ഷ​മേ തു​ട​ർ​ന്നു​ള്ള പ​ണി തു​ട​ങ്ങു​ക​യു​ള്ളു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ്വാ​മി പാ​ലം മു​ത​ൽ പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തു കൂ​ടി​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്.

പ​ണി​ക​ൾ
ഇ​ഴ​യു​ന്നു

അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​ണി​ത്. റോ​ഡ് പ​ണി ഇ​ഴ​യു​ന്ന​തും നാ​ട്ടു​കാ​ർ​ക്ക് വി​ന​യാ​കു​ന്നു​ണ്ട്. മ​ഴ​ക്കാ​ല​ത്തു ചെ​ളി കാ​ര​ണം യാ​ത്ര ചെ​യ്യാ​നാ​കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ല​വി​ൽ വ​ള​രെ സാ​വ​ധാ​ന​മാ​ണ് പ​ണി​ക​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​ത്.
ജ​ല​അ​ഥോ​റി​റ്റി​യു​മാ​യു​ണ്ടാ​യ ത​ർ​ക്കം കാ​ര​ണം പ​ണി​ക​ൾ തു​ട​ങ്ങാ​ൻ​ത​ന്നെ വൈ​കി. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തു പൈ​പ്പു​ക​ൾ മാ​റ്റി​യി​ടു​ന്നി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.

മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ലെ ജ​ല​വി​ത​ര​ണ​ക്കു​ഴ​ൽ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു ടെ​ൻ​ഡ​ർ തു​ക കു​റ​വാ​യ​തി​നാ​ൽ ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​തെ വ​ന്നു. തു​ട​ർ​ന്ന് വീ​ണ്ടും ടെ​ൻ​ഡ​ർ വി​ളി​ച്ചു ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി.
പു​തി​യ റോ​ഡ് വ​രു​ന്ന​തോ​ടെ വൈ​ദ്യു​തി തൂ​ണു​ക​ൾ ഉ​യ​ർ​ത്തി സ്ഥാ​പി​ക്ക​ണം.
മ​ഴ​യ​ത്തു ചെ​ളി​യും ചൂ​ടി​ൽ പൊ​ടി​യു​മാ​ണ് പ്ര​ധാ​ന പ്ര​ശ്നം. തു​ട​ർ​ച്ച​യാ​യി വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്തു​കൂ​ടി​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്.