വീ​ഥി​ക​ൾ അ​ന്പാ​ടി​ക​ളാ​യി, നാ​ടെ​ങ്ങും ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം
Thursday, August 18, 2022 11:01 PM IST
പ​ത്ത​നം​തി​ട്ട: വീ​ഥി​ക​ളെ അ​ന്പാ​ടി​ക​ളാ​ക്കി ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​രും ഗോ​പി​ക​മാ​രും. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ നാ​ടെ​ങ്ങും ശോ​ഭാ​യാ​ത്ര​ക​ൾ ന​ട​ന്നു.
ക​ണ്ണ​ന്‍റെ​യും രാ​ധ​യു​ടെ​യും വേ​ഷ​മ​ണി​ഞ്ഞ ബാ​ലി​കാ ബാ​ല​ന്മാ​ര്‍ വീ​ഥി​ക​ളെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ വ​ർ​ണാ​ഭ​മാ​ക്കി. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ശോ​ഭാ​യാ​ത്ര​ക​ളി​ല്‍ വ​ന്‍​ജ​നാ​വ​ലി പ​ങ്കെ​ടു​ത്തു. ശ്രീ​കൃ​ഷ്ണ ക​ഥ വി​വ​രി​ക്കു​ന്ന നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, ഉ​റി​യ​ടി എ​ന്നി​വ ശോ​ഭാ​യാ​ത്ര​ക​ൾ​ക്ക് പൊ​ലി​മ​യേ​കി. ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഇ​ത്ത​വ​ണ ശോ​ഭാ​യാ​ത്ര​ക​ൾ ന​ട​ത്താ​നാ​യ​തെ​ന്ന​തി​നാ​ൽ വ​ൻ​ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് എ​ല്ലാ​യി​ട​ത്തു​മു​ണ്ടാ​യ​ത്. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി ശ്രീ​കൃ​ഷ്ണ​ന്‍റെ​യും രാ​ധി​ക​യു​ടെ​യും വേ​ഷം അ​ണി​യി​ച്ച് അ​മ്മ​മാ​ർ ശോ​ഭാ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നി​രു​ന്നു.
പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ വി​വി​ധ ശോ​ഭാ​യാ​ത്ര​ക​ള്‍ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ സം​ഗ​മി​ച്ചു. തു​ട​ര്‍​ന്ന് മ​ഹാ​ശോ​ഭാ​യാ​ത്ര അ​തി​വേ​ഗ കാ​ര്‍​ട്ടൂ​ണി​സ്റ്റ് ജി​തേ​ഷ് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ബ​രി​മ​ല അ​യ്യ​പ്പ​സേ​വാ സ​മാ​ജം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഘോ​ഷ പ്ര​മു​ഖ​ന്‍​മാ​രാ​യ അ​ജ​യ​ന്‍, സു​രേ​ഷ്, രാ​ജീ​വ്, സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ജി​ല്ല​യി​ലെ 11 താ​ലൂ​ക്കു​ക​ളി​ലാ​യി വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ന​ട​ന്ന​ത്.
വ​ട​ശേ​രി​ക്ക​ര, കോ​ന്നി, ക​ല​ഞ്ഞൂ​ര്‍, പ​ത്ത​നം​തി​ട്ട , അ​ടൂ​ര്‍, പ​ന്ത​ളം, തി​രു​വ​ല്ല ഇ​ര​വി​പേ​രൂ​ര്‍, മ​ല്ല​പ്പ​ള്ളി, റാ​ന്നി, കോ​ഴ​ഞ്ചേ​രി, എ​ന്നീ താ​ലൂ​ക്കു​ക​ളി​ലാ​യി 110 മ​ഹാ ശോ​ഭാ​യാ​ത്ര​ക​ളും 554 ഉ​പ ശോ​ഭാ​യാ​ത്ര​ക​ളും ന​ട​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും സം​ഗ​മ​ങ്ങ​ളും ന​ട​ന്നു.