ക​രി​ങ്കു​ര​ങ്ങു​ക​ൾ​ക്ക് ഇ​ത് ന​ല്ല കാ​ലം; എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന
Saturday, May 18, 2019 10:38 PM IST
കോ​ന്നി: ഗൂ​ഡ്രി​ക്ക​ല്‍ റേ​ഞ്ചി​ലെ വ​ന​മേ​ഖ​ല​യി​ല്‍ ക​രി​ങ്കു​ര​ങ്ങു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന. വ​നം വ​കു​പ്പി​ന്‍റെ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് വ​ർ​ധ​ന ക​ണ്ടെ​ത്തി​യ​ത്. ഓ​രോ വ​ര്‍​ഷ​വും നൂ​റു​ക​ണ​ക്കി​നു ക​രി​ങ്കു​ര​ങ്ങു​ക​ളെ​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പു​തു​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
നീ​ല​ഗി​രി കു​ര​ങ്ങ് എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ഇ​വ​യു​ടെ ന​ല്ല മി​നു​സ​മു​ള്ള ക​റു​ത്ത രോ​മ​ങ്ങ​ള്‍ കാ​ണാ​ന്‍ അ​ഴ​കാ​ണ്.
ത​ല​യി​ലെ രോ​മ​ങ്ങ​ള്‍​ക്കു സ്വ​ര്‍​ണ നി​റം. മ​ര​ങ്ങ​ള്‍ ഇ​ട​തൂ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ വാ​സം. കൂ​ട്ട​ത്തി​ല്‍ അ​ഞ്ചു മു​ത​ല്‍ 15 വ​രെ കു​ര​ങ്ങു​ക​ള്‍ ഉ​ണ്ടാ​കും. ഫ​ല​ങ്ങ​ളും ത​ളി​രി​ല​ക​ളു​മാ​ണ് പ്ര​ധാ​ന ഭ​ക്ഷ​ണം.
22 വ​ര്‍​ഷം വ​രെ​യാ​ണ് ആ​യു​സ്. ആ​ണ്‍​കു​ര​ങ്ങു​ക​ള്‍ മൂ​ന്നു വ​ര്‍​ഷ​വും പെ​ണ്‍​കു​ര​ങ്ങു​ക​ള്‍ ര​ണ്ട് വ​ര്‍​ഷ​വും ക​ഴി​യു​മ്പോ​ഴാ​ണ് പൂ​ര്‍​ണ വ​ള​ര്‍​ച്ച എ​ത്തു​ന്ന​ത്. ഗ​വി മൂ​ഴി​യാ​ര്‍ പാ​ത​യി​ലാ​ണ് പ്ര​ധാ​ന​മാ​യും ഇ​വ​യെ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്.
ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ പെ​ന്‍ സ്റ്റോ​ക്ക് പൈ​പ്പു​ക​ള്‍ ക​ട​ന്നു പോ​കു​ന്ന മൂ​ഴി​യാ​ര്‍ ക്രോ​സിം​ഗ്, അ​ര​ണ​മു​ടി, ഐ​സി ട​ണ​ല്‍ റോ​ഡ്, പ​ച്ച​ക്കാ​നം, നാ​ലാം മൈ​ല്‍ ചെ​ക്ക് പോ​സ്റ്റു​ക​ള്‍, ഗ​വി - മീ​നാ​ര്‍ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​രി​ങ്കു​ര​ങ്ങു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​ത്.