ആ​റ​ന്മു​ള​യി​ൽ പി​ന്നി​ലാ​യ വീ​ണ​യ്ക്കു രാ​ഷ്ട്രീ​യ തി​രി​ച്ച​ടി ‌
Thursday, May 23, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യു​ടെ സി​റ്റിം​ഗ് എം​എ​ൽ​എ​യ്ക്ക് സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ ലീ​ഡ് ചെ​യ്യാ​നാ​യി​ല്ല. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വി​ൽ വീ​ണാ ജോ​ർ​ജ് നേ​ടി​യ മി​ക​വി​ന്‍റെ പേ​രി​ലാ​ണ് ആ​റ​ന്മു​ള ഉ​ൾ​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​റ്റിം​ഗ് എം​എ​ൽ​എ​യെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എ​മ്മി​നെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പ​റ​യു​ന്നു.
എ​ന്നാ​ൽ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ ലീ​ഡ് നേ​ടാ​ൻ വീ​ണാ ജോ​ർ​ജി​നാ​യി​ല്ല. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യേ​ക്കാ​ൾ 6593 വോ​ട്ടി​ന് വീ​ണ പി​ന്നി​ലാ​യി.
2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് എം​എ​ൽ​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​രെ 7644 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വീ​ണാ ജോ​ർ​ജ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ന്നു മ​ണ്ഡ​ല​ത്തി​ൽ വീ​ണ​യ്ക്കു ല​ഭി​ച്ച​ത് 64523 വോ​ട്ടാ​ണ്. യു​ഡി​എ​ഫി​ന് 56877 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ബി​ജെ​പി​ക്ക് 27906 വോ​ട്ടും. യു​ഡി​എ​ഫും ബി​ജെ​പി​യും ഇ​ത്ത​വ​ണ ത​ങ്ങ​ളു​ടെ വോ​ട്ടു​നി​ല​യി​ൽ വ​ർ​ധ​ന വ​രു​ത്തി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു കു​റ​ഞ്ഞു.
മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യാ​യ വീ​ണാ ജോ​ർ​ജി​നെ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ടാ​ണ് അ​ന്ന് ആ​റ​ന്മു​ള​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. ഇ​തേ രീ​തി​യാ​ണ് ഇ​ത്ത​വ​ണ​യും അ​വ​ലം​ബി​ച്ച​ത്. മുഖ്യമ ന്ത്രി പിണറായി വിജയന്‍റെ പ്രത്യേക താത്പര്യവും ഇക്കാര്യത്തിലുണ്ടായി.
ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് മ​ണ്ഡ​ല​ത്തി​ൽ നൽകിയ സേവനം തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് പ എ​ടു​ത്തു​കാ​ട്ടി​.
കൂ​ടാ​തെ ര​ണ്ട​ര​വ​ർ​ഷ കാ​ല​യ​ള​വി​ൽ ആ​റ​ന്മു​ള​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
2014 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 47477 വോ​ട്ടാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പീ​ലി​പ്പോ​സ് തോ​മ​സി​ന് ആ​റ​ന്മു​ളയി​ൽ ല​ഭി​ച്ച​ത്. ഇ​തി​ൽ നി​ന്നും വ​ർ​ധ​ന​യു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​തു മാ​ത്ര​മാ​ണ് നേ​ട്ടം. ‌