മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും വോ​ട്ട് ന​ഷ്ട​മി​ല്ല ‌‌
Thursday, May 23, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: 2014 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും എ​ൻ​ഡി​എ​യ്ക്കും വോ​ട്ടു​ന​ഷ്ട​മി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യം.
ക​ഴി​ഞ്ഞ ത​വ​ണ 8,69,452 വോ​ട്ടു​ക​ളാ​ണ് പോ​ൾ ചെ​യ്ത​ത്. ഇ​ത്ത​വ​ണ 10,22,763 വോ​ട്ടാ​ണ് പോ​ൾ ചെ​യ്ത​ത്.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ആ​ന്‍റോ ആ​ന്‍റ​ണി ക​ഴി​ഞ്ഞ​ത​വ​ണ നേ​ടി​യ​ത് 3,58,842 വോ​ട്ട്. ഇ​ത്ത​വ​ണ അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച​ത് 3,80,927 വോ​ട്ട്. 2014ൽ ​എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പീ​ലി​പ്പോ​സ് തോ​മ​സി​നു ല​ഭി​ച്ച​ത് 3,02,651 വോ​ട്ട്.
ഇ​ത്ത​വ​ണ വീ​ണാ ജോ​ർ​ജ് നേ​ടി​യ​താ​ക​ട്ടെ 3,36,684 വോ​ട്ട്. ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി എം.​ടി. ര​മേ​ശ് 1.38,954 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.
ഇ​ത്ത​വ​ണ ബി​ജെ​പി വോ​ട്ട് 2,97,396. ശ​ബ​രി​മ​ല പ്ര​ശ്ന​ത്തി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യെ​ങ്കി​ലും ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ കെ. ​സു​രേ​ന്ദ്ര​നെ പി​ന്ത​ള്ളി ര​ണ്ടാ​മ​ത​ത്തെ​ത്തി​യ​തി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​ന് ആ​ശ്വ​സി​ക്കാം.
മ​ണ്ഡ​ല​ത്തി​ൽ എ​ട്ട് ശ​ത​മാ​നം പോ​ളിം​ഗ് കൂ​ടി​യ​പ്പോ​ൾ ആ​ന്േ‍​റാ 2014 നെ​ക്കാ​ൾ 22000 ഓ​ളം അ​ധി​ക വോ​ട്ടു​ക​ൾ നേ​ടി. വീ​ണ നേ​ടി​യ​ത് 33000 അ​ധി​കം വോ​ട്ട്.
സു​രേ​ന്ദ്ര​ൻ പ​ക്ഷേ അ​ധി​ക​ത്തി​ൽ പി​ടി​ച്ച​ത് 1.56,000 വോ​ട്ടാ​ണ്. ‌