ജി​ല്ലാ ഉ​പ​ഭേ​ക്തൃ​ത​ർ​ക്ക പ​രി​ഹാ​ര ഫോ​റം അം​ഗ​നി​യ​മ​നം ‌
Friday, May 24, 2019 11:18 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​ത്തി​ൽ ഒ​ഴി​വു​വ​രു​ന്ന മു​ഴു​വ​ൻ സ​മ​യ അം​ഗ​ത്തി​ന്‍റെ (ജ​ന​റ​ൽ) നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മു​ള്ള​വ​രും ധ​ന​ത​ത്വം, നി​യ​മം, കൊ​മേ​ഴ്സ്, അ​ക്കൗ​ണ്ട​ൻ​സി, വ്യ​വ​സാ​യം, പൊ​തു​കാ​ര്യ​ങ്ങ​ൾ, ഭ​ര​ണ​നി​ർ​വ​ഹ​ണം എ​ന്നീ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത് 10 വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​വും ക​ഴി​വും ആ​ർ​ജ​വ​വു​മു​ള്ള​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. 35 വ​യ​സോ അ​തി​നു​മു​ക​ളി​ലോ പ്രാ​യ​മു​ണ്ടാ​യി​രി​ക്ക​ണം. നി​യ​മ​ന കാ​ലാ​വ​ധി അ​ഞ്ച് വ​ർ​ഷം വ​രെ​യോ 65 വ​യ​സ് വ​രെ​യോ (ഏ​താ​ണോ ആ​ദ്യം അ​തു​വ​രെ) ആ​ണ്. അ​പേ​ക്ഷാ ഫോ​റ​ത്തി​ന്‍റെ മാ​തൃ​ക ജി​ല്ലാ ക​ള​ക്ട​റേ​റ്റു​ക​ളി​ലും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലും ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​ങ്ങ​ളി​ലും വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.
ബ​യോ​ഡേ​റ്റ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ ജൂ​ണ്‍ 10ന് ​മു​ന്പ് സെ​ക്ര​ട്ട​റി, ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ്, ഗ​വ​ണ്‍​മെ​ന്‍റ് സെ​ക്ര​ട്ടേ​റി​യ​റ്റ്, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ല​ഭ്യ​മാ​കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ നി​ന്നും ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി സ​ർ​ക്കാ​ർ നി​യ​മി​ക്കു​ന്ന സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം ന​ട​ത്തു​ന്ന​ത്. അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് യാ​ത്രാ​ബ​ത്ത​യോ മ​റ്റ് ചെ​ല​വു​ക​ളോ അ​നു​വ​ദി​ക്കി​ല്ല. ‌