മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് കടമ്മനി​ട്ട​യി​ൽ
Sunday, July 14, 2019 9:58 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് 28 ന് ​ക​ട​മ്മ​നി​ട്ട മൗ​ണ്ട് സി​യോ​ണ്‍ കോ​ള​ജ് റോ​ഡി​ൽ ന​ട​ക്കും. ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​നാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
അ​ണ്ട​ർ 14, 16,17,18 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് മ​ൽ​സ​രം ന​ട​ക്കു​ക​യെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​സ്. ച​ന്ദ്ര​ൻ, കോ​ച്ച് കെ.​വി.​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ആ​ർ. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വ്യ​ക്തി​ക​ൾ, സ്കൂ​ളു​ക​ൾ, ക്ല​ബു​ക​ൾ എ​ന്നി​വ​യ്ക്കു പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 21 ന് ​മു​ന്പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. അ​ടു​ത്ത മാ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ജി​ല്ലാ ടീ​മി​നെ ഈ ​മ​ൽ​സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും. ഫോ​ണ്‍: 94475 94273, 8301851634.