ത​സ്തി​കാ നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ​ത് വെ​ണ്ണി​ക്കു​ള​ത്തു മാ​ത്രം
Monday, July 15, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 11 ഉ​പ​ജി​ല്ല​ക​ളി​ൽ ത​സ്തി​കാ നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി​യ​ത് വെ​ണ്ണി​ക്കു​ള​ത്തു മാ​ത്രം. സ​മ​ന്വ​യ​യി​ലൂ​ടെ നി​ശ്ചി​ത തീ​യ​തി​യി​ൽ ത​സ്തി​കാ നി​ർ​ണ​യം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ലേ​ക്ക് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്നു. സം​സ്ഥാ​ന​ത്തു വ​ള​രെ കു​റ​ച്ച് ഉ​പ​ജി​ല്ല​ക​ളി​ൽ മാ​ത്ര​മേ ത​സ്തി​ക നി​ർ​ണ​യം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ളു.വെ​ണ്ണി​ക്കു​ള​ത്ത് 40 സ്കൂ​ളു​ക​ളാ​ണ്. ഇ​തി​ൽ 31 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും ഒ​ന്പ​ത് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​മാ​ണു​ള്ള​ത്. പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​വും ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ കൂ​ട്ടാ​യ​ശ്ര​മ​വു​മാ​ണ് സ​മ​യ​ബ​ന്ധി​ത​മാ​യി ത​സ്തി​കാ​നി​ർ​ണ​യം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യ​ത്. ത​സ്തി​കാ നി​ർ​ണ​യ ഉ​ത്ത​ര​വു​ക​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നും ത​യാ​റാ​യി​ട്ടു​ണ്ട്.