‌അ​സി​സ്റ്റ​ന്‍റ് ടെ​ക്‌​നോ​ള​ജി മാ​നേ​ജ​ര്‍ ഒ​ഴി​വ് ‌‌
Monday, July 15, 2019 10:35 PM IST
പ​ത്ത​നം​തി​ട്ട: കൃ​ഷി വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള അ​ത്മ​യി​ല്‍ ഒ​ഴി​വു​ള്ള അ​സി​സ്റ്റ​ന്‍റ് ടെ​ക്‌​നോ​ള​ജി മാ​നേ​ജ​രു​ടെ ഒ​ഴി​വി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
വി​എ​ച്ച്എ​സ്ഇ (കൃ​ഷി, ഡ​യ​റി, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ്) യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ര​ണ്ട് വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യ​മാ​ണ്. പ്ര​തി​മാ​സം 15000 രൂ​പ ശ​മ്പ​ളം ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പ​ന്ത​ളം ക​ട​യ്ക്കാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ല്‍ ബ​യോ​ഡേ​റ്റ​യും അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം 18ന് ​രാ​വി​ലെ 10ന് ​ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04734 256610. ‌