രാ​ജ്യാ​ന്ത​ര സ​ഹ​ക​ര​ണ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്ക​ണമെന്ന്
Saturday, July 20, 2019 10:31 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സാ​ർ​വ​ദേ​ശീ​യ നി​ല​വാ​രം സൃ​ഷ്ടി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ രാ​ജ്യാ​ന്ത​ര സ​ഹ​ക​ര​ണ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ ​ഓ​പ്പ​റേ​റ്റീ​വ് അ​ല​യ​ൻ​സ് (ഐ​സി​എ) സ​ഹാ​യ​ത്തോ​ടെ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ലേ​ബ​ർ​ഫെ​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്കി​ൽ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് ഇ​ൻ കോ​ർ​പ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല സ​ഹ​ക​ര​ണ ശി​ല്പ​ശാ​ല ആ​വ​ശ്യ​പ്പെ​ട്ടു.

ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ എം.​ജി. പ്ര​മീ​ള നി​ർ​വ​ഹി​ച്ചു. സ്റ്റേ​റ്റ് ലേ​ബ​ർ​ഫെ​ഡ് ചെ​യ​ർ​മാ​ൻ മ​ണ്ണ​ടി അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ഹ​ക​ര​ണ​സം​ഘം അ​സി​ സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ജി. ​അ​നി​ രു​ദ്ധ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ ന്നു.

ജി​ല്ലാ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​കെ. റോ​യ്, ജെ​റി ഈ​ശോ ഉ​മ്മ​ൻ, ജോ​ർ​ജ് കു​ന്ന​പ്പു​ഴ, ജോ​ഷ്വാ മാ​ത്യു, കെ.​കെ. വി​ജ​യ​ൻ, കെ.​പി. ശി​വ​ദാ​സ്, അ​യ​ർ​ക്കു​ന്നം രാ​മ​ൻ നാ​യ​ർ, ശോ​ഭ വി​ശ്വ​ൻ, മേ​ലേ​തി​ൽ ജ​യ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.