ക​ന​ത്ത മ​ഴ ! പ്ര​ള​യ​ഭീ​തി​യി​ല്‍ ജി​ല്ല
Saturday, July 20, 2019 10:37 PM IST
പ​ത്ത​നം​തി​ട്ട: വൈ​കി​യെ​ത്തി​യ കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യി തു​ട​രു​ന്ന​ത് ജി​ല്ല​യെ പ്ര​ള​യ​ഭീ​തി​യി​ലാ​ഴ്ത്തി. പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല, ക​ല്ല​ട ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ മ​ഴ മാ​റി​നി​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ണ്ടും ശ​ക്ത​മാ​യി. പ​മ്പ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്. ന​ദി ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ ഇ​രു​ക​ര മു​ട്ടി​യാ​ണ് ഒ​ഴു​കു​ന്ന​ത്. മ​ണി​മ​ല​യാ​റി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. ചെ​റു​തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞു.

പ​മ്പ​യി​ലെ മു​ക്കം, അ​ര​യ​ഞ്ഞാ​ലി​മ​ണ്‍ കോ​സ്‌​വേ​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യി​രു​ന്നു. പെ​രു​ന്തേ​ന​രു​വി സം​ഭ​ര​ണി ക​വി​ഞ്ഞാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്. മ​ണി​യാ​റി​ലെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു​വ​ച്ച​തോ​ടെ ക​ക്കാ​ട്ടാ​റ്റി​ലും ജ​ല​നി​ര​പ്പു​യ​ര്‍​ന്നു. അ​ള്ളു​ങ്ക​ല്‍ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ലെ​യും സം​ഭ​ര​ണി​യും നി​റ​ഞ്ഞി​ട്ടു​ണ്ട്. കാ​രി​ക്ക​യം പ​ദ്ധ​തി​യി​ല്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ച്ച​തോ​ടെ മ​ണി​യാ​റി​ലേ​ക്ക് ജ​ല​ത്തി​ന്‍റെ വ​ര​വ് ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു.

ശ​ബ​രി​ഗി​രി​യി​ല്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ച്ച​തോ​ടെ മൂ​ഴി​യാ​ര്‍ സം​ഭ​ര​ണി​യി​ലേ​ക്കും ഒ​ഴു​ക്ക് വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.മൂ​ഴി​യാ​ര്‍ അ​ട​ക്ക​മു​ള്ള സം​ഭ​ര​ണി​ക​ളി​ലും ജ​ല​നി​ര​പ്പു​യ​ര്‍​ന്നു. സം​ഭ​ര​ണി​ക​ള്‍ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ജ​ല​നി​ര​പ്പ് പ​മ്പാ​ന​ദി​യി​ല്‍ ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​നി​ട​യു​ണ്ട്. 2018ലെ ​പ്ര​ള​യ​ത്തി​ന്‍റെ കെ​ടു​തി​ക​ള്‍ ഏ​റ്റു​വാ​ങ്ങി​യ പ​മ്പാ​തീ​രം ജാ​ഗ്ര​ത​യി​ലാ​ണ്. ഇ​തോ​ടൊ​പ്പം മ​ഴ ശ​ക്ത​മാ​കു​ന്ന തീ​ര​വാ​സി​ക​ളെ ഭീ​തി​യി​ലു​മാ​ഴ്ത്തു​ന്നു​ണ്ട്.

എ​ന്നാ​ല്‍ ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ലെ ക​ക്കി, പ​മ്പ സം​ഭ​ര​ണി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് കു​റ​വാ​യ​ത് ആ​ശ്വാ​സ​മാ​ണ്. ര​ണ്ടു​ദി​വ​സ​ത്തെ മ​ഴ​യി​ല്‍ സം​ഭ​ര​ണി​ക​ളി​ലേ​ക്ക് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും ശേ​ഷി​യു​ടെ പ​കു​തി പോ​ലും എ​ത്തി​യി​ട്ടി​ല്ല.

പ​മ്പ​യി​ലും ക​ക്കി​യി​ലും ഇ​ന്ന​ലെ മ​ഴ ശ​ക്ത​മാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ല്‍ അ​ഞ്ച് സെ​ന്‍റി മീ​റ്റ​ര്‍ മ​ഴ രേ​ഖ​പ്പെ​ടു​ത്തി. കോ​ന്നി​യി​ല്‍ ആ​റ് സെ​ന്‍റി മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ​ഭ​ര​ണ​കൂ​ടം ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ട​ക്കം 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്നു. മ​ഴ​ക്കെ​ടു​തി​യി​ല്‍ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ടം ഇ​തേ​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​റ്റി​ലും മ​ഴ​യി​ലും മ​ല്ല​പ്പ​ള്ളി, അ​ടൂ​ര്‍, കോ​ന്നി താ​ലൂ​ക്കു​ക​ളി​ലാ​യി വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം നേ​രി​ട്ടി​രു​ന്നു. മ​ല്ല​പ്പ​ള്ളി​യി​ല്‍ ര​ണ്ട് വീ​ടു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്.

പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ള്‍​ക്കും മ​ഴ ഭീ​ഷ​ണി​യാ​ണ്. പ​ല​രും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത വീ​ടു​ക​ള്‍​ക്കു സ​മീ​പം ഷെ​ഡ് കെ​ട്ടി താ​മ​സി​ക്കു​ക​യാ​ണ്.മ​ഴ​യും കാ​റ്റും കാ​ര​ണം മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി​യും ശി​ഖ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞും വീ​ഴു​ന്ന​ത് റോ​ഡു​ഗ​താ​ഗ​ത​ത്തെ​യും ബാ​ധി​ച്ചു. ടി​കെ റോ​ഡി​ല്‍ വ​ള്ളം​കു​ള​ത്തി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​രം വീ​ണ് ര​ണ്ട് കാ​റു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്.