പ​ന്ത​ള​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Tuesday, August 13, 2019 10:52 PM IST
പ​ന്ത​ളം: പൂ​ഴി​ക്കാ​ട്, ചേ​രി​ക്ക​ൽ ഉ​ൾ​പ്പെ​ടെ പ​ന്ത​ള​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ളു​മാ​യി സം​സാ​രി​ച്ച് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും എം​എ​ൽ​എ ന​ൽ​കി.
പ​ന്ത​ള​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ പൂ​ഴി​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് യു ​പി സ്കൂ​ളി​ൽ പ്ര​മാ​ടം പൂ​ങ്കാ​വ് സ്വ​ദേ​ശി ജോ​ണ്‍​സ​ണും ഭാ​ര്യ​യും ന​ൽ​കി​യ അ​രി​യും പ​ച്ച​ക്ക​റി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റ് എം ​എ​ൽ എ ​ഏ​റ്റു വാ​ങ്ങു​ക​യും ക്യാ​ന്പു​ക​ളി​ലേ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. ക്യാ​ന്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​ൻ, കൗ​ണ്‍​സി​ല​ർ നി​ഷാ ബി​ൻ​സ​ണ്‍ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.