എല്ലാം കീഴ്മേൽ മറിഞ്ഞു, അപ്രതീക്ഷിത വെള്ളം
Wednesday, August 14, 2019 10:13 PM IST
പ​ത്ത​നം​തി​ട്ട: 2018ലെ ​സ്വാ​ത​ന്ത്ര്യ​ദി​നം പ​ന്പ​യു​ടെ തീ​ര​ത്തെ ആ​രും മ​റ​ക്കി​ല്ല. 14നു ​രാ​ത്രി​യി​ലും 15നു ​പ​ക​ലും പെ​യ്തി​റ​ങ്ങി​യ മ​ഴ​യും പി​ന്നാ​ലെ തു​റ​ന്നു​വി​ട്ട സം​ഭ​ര​ണി​ക​ളും എ​ല്ലാം​കൂ​ടി എ​ല്ലാം കീ​ഴ്മേ​ൽ മ​റി​ച്ച ദി​വ​സ​മാ​യി​രു​ന്നു അ​ത്.
പ​ന്പ ക​ര​ക​വി​ഞ്ഞെ​ത്തി​യ​ത് കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക്. ന​ദീ ജ​ലം കു​തി​ച്ചു​യ​ർ​ന്ന​ത് 20 മീ​റ്റ​റു​ക​ളി​ല​ധി​കം. ന​ദീ​ജ​ലം അ​ള​ക്കാ​ൻ സ്ഥാ​പി​ച്ച ദേ​ശീ​യ ജ​ല​ക​മ്മീ​ഷ​ന്‍റെ സം​വി​ധാ​ന​ങ്ങ​ൾ പോ​ലും മു​ങ്ങി​യ​ദി​നം. അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ പ്ര​ള​യം പ​ന്പ​യു​ടെ തീ​ര​ത്തെ ത​ക​ർ​ത്തെ​റി​യു​ക​യാ​യി​രു​ന്നു. പ്ര​ള​യ​ത്തി​ന്‍റെ ഭീ​ക​ര​ത മ​ന​സി​ലാ​ക്കാ​തെ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ പ്രാ​ണ​നു​വേ​ണ്ടി കേ​ണു.വൈ​ദ്യു​തി നി​ല​ച്ചു, ടെ​ലി​ഫോ​ണ്‍ ബ​ന്ധ​മി​ല്ല, പു​റ​ത്തേ​ക്കു​ള്ള വ​ഴി​ക​ൾ എ​ല്ലാം അ​ട​ഞ്ഞു. വീ​ടു​ക​ളു​ടെ ഒ​രു നി​ല പൂ​ർ​ണ​മാ​യി മു​ങ്ങി. വീ​ണ്ടും വെ​ള്ളം ക​യ​റു​ന്നു. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മാ​യി പ​ല​രും ഉ​റ​ക്ക​മൊ​ഴി​ച്ചി​രു​ന്നു രാ​വു​ക​ൾ. ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ മാ​ത്ര​മാ​യി​രു​ന്നു ഇ​വ​ർ​ക്കു മു​ന്പി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ടു​ക​ളി​ലെ പാ​ത്ര​ങ്ങ​ളും ടി​വി​യും ഫ​ർ​ണി​ച്ച​റു​ക​ളു​മെ​ല്ലാം വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി ന​ട​ക്കു​ന്നു. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും ന​ഷ്ട​പ്പെ​ട്ടു. ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും ചേ​ർ​ത്തു​നി​ർ​ത്തി പ്രാ​ണ​നു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു ഏ​റെ​പ്പേ​രും. വീ​ടി​ന്‍റെ മ​ച്ചു​ക​ളി​ലും ഓ​ടി​നു പു​റ​ത്തും ടെ​റ​സി​നു മു​ക​ളി​ലു​മാ​യി ഒ​രു രാ​ത്രി മു​ഴു​വ​ൻ ക​ഴി​ച്ചു​കൂ​ട്ടി​യ​വ​രു​ണ്ട്.15നു ​രാ​വി​ലെ ത​ന്നെ പ​ന്പ​യു​ടെ തീ​ര​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യി​രു​ന്നു. ഉ​ച്ച​യാ​യ​പ്പോ​ഴേ​ക്കും വീ​ടി​ന​ക​ത്തേ​ക്കു വെ​ള്ളം ക​യ​റി. ഇ​തി​നു മു​ന്പ് ധാ​രാ​ളം വെ​ള്ള​പ്പൊ​ക്കം ക​ണ്ടി​ട്ടു​ള്ള​വ​ർ​ക്ക് ഇ​ത് പു​ത്ത​രി​യാ​യി​രു​ന്നി​ല്ല. ഇ​രു​നി​ല വീ​ടു​ള്ള​വ​ർ സാ​ധ​ന​ങ്ങ​ൾ എ​ടു​ത്ത് ര​ണ്ടാം​നി​ല​യി​ലേ​ക്ക് മാ​റ്റി. ഒ​റ്റ​നി​ല​ക്കാ​ർ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ മൂ​ടി​യി​ട്ടു. പ​ക്ഷേ വെ​ള്ളം നി​ല​യ്ക്കു​ന്നി​ല്ല. വൈ​കു​ന്നേ​ര​ത്തോ​ടെ സ്ഥി​തി മാ​റി. അ​യി​രൂ​ർ മു​ത​ൽ ആ​റാ​ട്ടു​പു​ഴ വ​രെ സ്ഥി​തി ഇ​താ​യി​രു​ന്നു. പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ മാ​ർ​ഗ​ങ്ങ​ളി​ല്ല. ഫോ​ണു​ക​ൾ നി​ശ്ച​ല​മാ​യി. ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കാ​തെ പു​റ​ത്തു​ള്ള​വ​രും ഭ​യ​ന്നു. ചാ​ന​ലു​ക​ളി​ലും ക​ള​ക്ട​റേ​റ്റി​ലു​മൊ​ക്കെ വി​ളി​ച്ച് അ​വ​ർ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. നി​ല​യ്ക്കാ​ത്ത ഫോ​ണ്‍​വി​ളി​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​ക​ളും. റാ​ന്നി​യി​ൽ 14നു ​രാ​ത്രി​യി​ൽ മു​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രെ 15നു ​വൈ​കു​ന്നേ​ര​ത്തോ​ടെ ഹെ​ലി​കോ​പ്ട​ർ എ​ത്തി​ച്ച് ര​ക്ഷി​ച്ചു. മ​റ്റു ചി​ല​രെ ര​ക്ഷി​ക്കാ​ൻ കു​ട്ട​വ​ഞ്ചി​യു​ടെ​യും മ​റ്റും സ​ഹാ​യം വേ​ണ്ടി​വ​ന്നു. വീ​ടു വി​ട്ടി​റ​ങ്ങാ​ൻ പ​ല​ർ​ക്കും മ​ടി. വെ​ള്ളം ഇ​നി ഉ​യ​രി​ല്ലെ​ന്നു ക​രു​തി​യാ​ണ് എ​ല്ലാ​വ​രും സ്വ​ന്തം വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ​ത്. പ​ക്ഷേ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യ​പ്പോ​ൾ ഇ​രു​ട്ടി​ലാ​ണ്ട ഒ​രു രാ​ത്രി ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ളി​ല്ലാ​തെ ക​ഴി​ച്ചു​കൂ​ട്ടേ​ണ്ട അ​വ​സ്ഥ. ഭീ​ക​ര​മാ​യ ആ ​രാ​ത്രി​യു​ടെ ഓ​ർ​മ​യി​ലാ​ണ് ഇ​ന്ന് പ​ന്പാ തീ​രം. വീ​ണ്ടു​മൊ​രു പ്ര​ള​യം കൈ​യെ​ത്തും​ദൂ​ര​ത്തു നി​ൽ​ക്കു​ന്പോ​ൾ ഒ​രു വ​ർ​ഷം മു​ന്പു​ണ്ടാ​യ ഒ​രു അ​വ​സ്ഥ ഇ​നി ആ​വ​ർ​ത്തി​ക്ക​രു​തേ​യെ​ന്ന് അ​വ​ർ പ്രാ​ർ​ഥി​ക്കു​ന്നു. ഇ​ക്കു​റി തീ​രം ത​യാ​റെ​ടു​പ്പി​ലാ​ണ്. സാ​ധ​ന​ങ്ങ​ൾ എ​ല്ലാം മാ​റ്റി. ഇ​നി ഒ​രു പ്ര​ള​യം ഉ​ണ്ടാ​യാ​ൽ നേ​രി​ടാ​നു​ള്ള മ​ന​ക്ക​രു​ത്ത് പ​ന്പാ​തീ​രം നേ​ടി​ക്ക​ഴി​ഞ്ഞു​വെ​ന്ന​താ​ണ് 2018 സ​മ്മാ​നി​ച്ച പാ​ഠം. അ​പ്പോ​ഴും ക​ഴി​ഞ്ഞ​വ​ർ​ഷം ത​ങ്ങ​ൾ​ക്കു ര​ക്ഷ​ക​രാ​യെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രോ​ട് അ​വ​ർ​ക്ക് തീ​രാ​ത്ത ക​ട​പ്പാ​ടു​ണ്ട്.