പ്ര​ള​യം ക​വ​ർ​ന്ന പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പ​ക​ര​വു​മാ​യി വെ​ച്ചൂ​ച്ചി​റ​യി​ലെ കു​രു​ന്നു​ക​ൾ
Saturday, August 17, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: കു​ഞ്ഞു​കൈ​ക​ളി​ൽ നി​റ​യെ ബാ​ഗു​ക​ളും, ക​ളി​പ്പാ​ട്ട​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും, പു​ത്ത​ൻ ഉ​ടു​പ്പു​ക​ളു​മാ​യാ​ണ് വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ലെ 50 കു​ട്ടി​ക​ളും വെ​ച്ചൂ​ച്ചി​റ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ പ​ത്ത് എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളും സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സാ​ബു പു​ല്ലാ​ട്ടി​നൊ​പ്പം ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം പ​ത്ത​നം​തി​ട്ട ജി​ല്ല​യെ പ്ര​ള​യം ക​വ​ർ​ന്ന​പ്പോ​ൾ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ കു​രു​ന്നു​ക​ൾ സ​മാ​ഹ​രി​ച്ചു ന​ൽ​കി​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ത​ങ്ങ​ളു​ടെ ചേ​ട്ട​ൻ​മാ​രും ചേ​ച്ചി​മാ​രും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​ത് അ​നു​സ്മ​രി​ച്ചാ​ണ് കു​ട്ടി​ക​ൾ ഇ​ത്ത​വ​ണ ത​ങ്ങ​ളു​ടെ സ​മ​പ്രാ​യ​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ​ത്.കൈ ​നി​റ​യെ ക​ളി​പ്പാ​ട്ട​ങ്ങ​ളും ബാ​ഗു​ക​ളു​മാ​യി നി​ന്ന കു​ട്ടി​ക​ളി​ൽ നി​ന്ന് കു​രു​ന്നു സ്നേ​ഹം നി​റ​ഞ്ഞ വ​ലി​യ സ​ഹാ​യം ജി​ല്ലാ ക​ള​ക്ട​ർ പി ​ബി നൂ​ഹ് ഏ​റ്റു​വാ​ങ്ങി.

പ്ര​ള​യ ദു​രി​തം ബാ​ധി​ച്ച ഉ​ത്ത​ര​കേ​ര​ള​ത്തി​ലേ​ക്ക് കു​ട്ടി​ക​ൾ​ക്കു​ള്ള ബാ​ഗു​ക​ളും, ക​ളി​പ്പാ​ട്ട​ങ്ങ​ളും വേ​ണ​മെ​ന്നു​ള്ള വി​വ​രം അ​റി​ഞ്ഞ് സ്വ​ന്തം വീ​ടു​ക​ളി​ൽ നി​ന്നും മ​റ്റു വീ​ടു​ക​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ചു​മാ​ണ് കു​രു​ന്നു ക​ര​ങ്ങ​ൾ സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.

സ്വ​ന്തം കു​ടു​ക്ക പൊ​ട്ടി​ച്ചും, ആ​ദ്യ കു​ർ​ബാ​ന​യ്ക്ക് സ​മ്മാ​ന​മാ​യി ല​ഭി​ച്ച പു​തി​യ വ​സ്ത്ര​ങ്ങ​ളും, വി​നോ​ദ​യാ​ത്ര​യ്ക്കാ​യി സ്വ​രു​ക്കൂ​ട്ടി​യ തു​ക​ക​ളും വ​ലി​യ മ​ന​സു​ള്ള ഈ ​കു​രു​ന്നു​ക​ൾ മ​ഹാ​പ്ര​ള​യ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ സ​ഹാ​യ​ത്തി​നാ​യി ന​ൽ​കി. ആ​ദ്യ​മാ​യ​ല്ല ഈ ​സ്കൂ​ളി​ൽ നി​ന്ന് സ​ഹാ​യ​മെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല അ​നു​ഭ​വി​ച്ച പ്ര​ള​യ ദു​ര​ന്ത​ത്തി​ലും എ​ണ്ണൂ​റാം വ​യ​ൽ സ്കൂ​ൾ താ​ങ്ങാ​യി​രു​ന്നു.

സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത കേ​ര​ള​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 25 ല​ക്ഷം രൂ​പ​യും 1500 ജോ​ഡി യൂ​ണി​ഫോ​മും ന​ൽ​കി​യി​രു​ന്നു. സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യ കു​രു​ന്നു​ക​ളെ സെ​ൽ​ഫി എ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് ക​ള​ക്ട​ർ യാ​ത്ര​യാ​ക്കി​യ​ത്.