വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ വ​ന്മ​ഴി പ​ള്ളി​യോ​ട​ത്തി​ന് ഒ​ന്നാം​സ്ഥാ​നം
Monday, August 19, 2019 10:14 PM IST
ആ​റ​ന്മു​ള: പ​ള്ളി​യോ​ട സാം​സ്കാ​രി​ക​സ​മി​തി, പ​ള്ളി​യോ​ടം ആ​റ​ന്മു​ള സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ന​തോ​ന്ന​ത 2019 വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ വ​ന്മ​ഴി പ​ള്ളി​യോ​ട​ക്ക​ര ഒ​ന്നാം സ്ഥാ​നം നേ​ടി.

കീ​ഴ​വ​ന്മ​ഴി, തോ​ട്ട​പ്പു​ഴ​ശേ​രി പ​ള്ളി​യോ​ട​ക്ക​ര​ക​ൾ​ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ. സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ ബി. ​കൃ​ഷ്ണ​വേ​ണി സ​മ്മാ​ന​ദാ​നം ന​ട​ത്തി. കെ. ​പി. ശ്രീ​രം​ഗ​നാ​ഥ​ൻ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു . സ​മി​തി പ്ര​സി​ഡ​ന്‍റ് വി​നീ​ത് കി​ണ​റു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​വി.​വി​ജ​യ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.സ​മി​തി ട്ര​ഷ​റ​ർ ര​ഞ്ജി​ത് ജെ. ​നാ​യ​ർ, സെ​ക്ര​ട്ട​റി വി​ഷ്ണു വി​ജ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.