മ​ല​പ്പു​റ​ത്തു നേ​രി​ട്ടു സ​ഹാ​യ​മെ​ത്തി​ച്ച് പ്രൈ​മ​റി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ർ
Monday, August 19, 2019 10:18 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ദു​ര​ന്തം നേ​രി​ട്ട വ​ട​ക്ക​ൻ​ജി​ല്ല​യി​ലേ​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ്രൈ​മ​റി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ർ നേ​രി​ട്ടു സ​ഹാ​യ​മെ​ത്തി​ച്ചു.
ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രെ നേ​രി​ൽ​ക​ണ്ടാ​ണ് സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​ത്.
നി​ല​ന്പൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ൽ ക​ഴി​യു​ന്ന, വീ​ട് പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട കാ​ൻ​സ​ർ രോ​ഗി ഉ​ൾ​പ്പെ​ടു​ന്ന അ​വി​വാ​ഹി​ത​രാ​യ ആ​റ് സ​ഹോ​ദ​രി​മാ​ർ​ക്കും താ​മ​സി​ക്കാ​നു​ള്ള വീ​ട് പു​ന​ർ​നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്ക് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം 40,000 രൂ​പ ന​ൽ​കി.
ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷേ​ർ​ളി​മോ​ളു​ടെ വാ​ർ​ഡി​ൽ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന ക​ണ്ണാ​ത്ത് മു​ഹ​മ്മ​ദ്, ചാ​ത്ത​ൻ​കോ​ട്ട്പു​റം ക​ല്യാ​ണി​യ​മ്മ എ​ന്നി​വ​ർ​ക്ക് 26,000 രൂ​പ വീ​ത​വും എ​ട​ക്ക​ര​യി​ൽ സു​മ​ന​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 50,000 രൂ​പ​യും ന​ൽ​കി.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ​ൻ, കൗ​ണ്‍​സി​ല​ർ ഷേ​ർ​ളി​മോ​ൾ, കെ​പി​പി​എ​ച്ച്എ ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജി വി. ​മാ​ത്യു, വെ​ണ്ണി​ക്കു​ളം എ​ഇ​ഒ അ​ബ്ദു​ൾ റ​സാ​ഖ്, കു​ര്യ​ൻ ഉ​മ്മ​ൻ, ജോ​ണ്‍​സ് റെ​ജി മാ​ത്യു, ഉ​മ്മ​ൻ വ​ർ​ഗീ​സ്, സ​ജു കെ. ​മാ​ത്യു, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.റാ​ന്നി വ​ള​കൊ​ടി​കാ​വ് എം​ടി​എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് റാ​ന്നി ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 50,000 രൂ​പ​യും ന​ൽ​കി.