പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി ചു​ട്ടി​പ്പാ​റ സ്റ്റാ​സ് വി​ദ്യാ​ർ​ഥി​ക​ൾ
Monday, August 19, 2019 10:19 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ചു​ട്ടി​പ്പാ​റ സ്റ്റാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. ഇ​വ​ർ 50,000 രൂ​പ വി​ല​വ​രു​ന്ന അ​രി, പ​ഞ്ച​സാ​ര, ബി​സ്ക്ക​റ്റ്, ലോ​ഷ​ൻ, തു​ണി​ത്ത​ര​ങ്ങ​ൾ, സാ​നി​റ്റ​റി നാ​പ്കി​ൻ, വെ​ള്ളം തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ക​ള​ക്ട​റേ​റ്റി​ലെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. എ​ഡി​എം അ​ല​ക്സ് പി.​തോ​മ​സ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച വ​സ്തു​ക്ക​ളാ​ണ് പ്ര​ള​യ​ത്തി​നി​ര​യാ​യ​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി എ​ത്തി​ച്ച​ത്. കോ​ള​ജ് യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ വി​ഷ്ണു, വി​ദ്യാ​ർ​ഥി​ക​ളാ​യ തൗ​ഫി​ക്ക്, ഷി​ബി​ൻ, സി​ധാ​ൻ, അ​ജ്മ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി​യ​ത്.