തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് യാ​ത്ര ദു​ഷ്ക​ര​മാ​യി
Wednesday, August 21, 2019 10:33 PM IST
തി​രു​വ​ല്ല: കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി.തി​ര​ക്കേ​റി​യ വൈ​എം​സി​എ - റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ റോ​ഡാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്ന​ത്. റോ​ഡി​ലൂ​ടെ ഇ​പ്പോ​ൾ കാ​ൽ​ന​ട​ക്കാ​ർ​ക്കോ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കോ സ​ഞ്ച​രി​ക്കാ​ൻ പോ​ലു​മാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.
ക​ഴി​ഞ്ഞ​വ​ർ​ഷം പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി എ​ടു​ത്ത കു​ഴി​ക​ളാ​ണ് ദു​രി​ത​ക്ക​യ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. മ​ഴ​പെ​യ്താ​ൽ വ​ലി​യ കു​ത്തൊ​ഴു​ക്കു​മൂ​ലം ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​വി​ടെ പൂ​ട്ടു​ക​ട്ട​ക​ൾ പാ​കി​യ​ത്.
എ​ന്നാ​ൽ ഇ​വി​ടെ ജ​ല​വി​ത​ര​ണ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി പൂ​ട്ടു​ക​ട്ട​ക​ൾ എ​ടു​ത്തു​മാ​റ്റി. ഇ​ത് പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ ക​ട്ട​ക​ൾ മാ​റ്റി​യ ഭാ​ഗം വ​ലി​യ​കു​ഴി​ക​ളും ഗ​ർ​ത്ത​ങ്ങ​ളു​മാ​യി. ഇ​ത് വ​ൻ അ​പ​ക​ട സാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. തീ​പ്പ​നി റോ​ഡി​ന്‍റെ ഇ​റ​ക്ക​ത്തി​ൽ ഇ​ട്ടി​രു​ന്ന പു​ട്ടു​ക​ട്ട​ക​ളു​ടെ പ​കു​തി​ഭാ​ഗം പൈ​പ്പ് പ​ണി​ക​ൾ​ക്കാ​യി ഇ​ള​ക്കി മാ​റ്റി​യി​രു​ന്നു. വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ലി​പ്പ് മൂ​ല​മു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ മാ​റ്റാ​നാ​ണ് പു​ട്ടു​ക​ട്ട​ക​ൾ ഇ​ട്ടി​രു​ന്ന​ത്.
പൈ​പ്പ് പ​ണി​ക​ൾ​ക്കാ​യി ഇ​ള​ക്കി മാ​റ്റി​യ പു​ട്ടു​ക​ട്ട​ക​ൾ പി​ന്നീ​ട് പാ​കി​യി​ട്ടി​ല്ല. അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് നി​ല​വി​ലു​ള്ള​ത്. പു​ട്ടു​ക​ട്ട​യു​ടെ ഭാ​ഗം ക​ഴി​ഞ്ഞാ​ൽ ബാ​ക്കി ഭാ​ഗ​ങ്ങ​ളി​ൽ കു​ഴി​ക​ൾ മാ​ത്ര​മേ​യു​ള്ളു.
മ​ഴ സ​മ​യ​ങ്ങ​ളി​ൽ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​യു​ന്ന​തോ​ടെ വ​ഴി​യേ​ത് കു​ഴി​യേ​തെ​ന്ന് തി​രി​ച്ച​റി​യാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​ഴ​മാ​റി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് 200 മീ​റ്റ​റോ​ളം ഇ​പ്പോ​ഴും വെ​ള്ളം നി​റ​ഞ്ഞ് വ​ള​രെ അ​പ​ക​ടാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.
റെ​യി​ൽ​വേ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നി​ട്ടു​ത​ന്നെ നാ​ളു​ക​ളാ​യി.
തി​രു​വ​ല്ല ടൗ​ണി​ലേ​ക്കു​ള്ള സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക് ഇ​തു​വ​ഴി റൂ​ട്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം ബ​സു​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ഴി വ​രാ​റി​ല്ല.
റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു​വ​രു​ന്ന​വ​ർ ടൗ​ണി​ലേ​ക്കും താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പോ​കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണ്. റോ​ഡ് മോ​ശ​മാ​യ​തി​നാ​ൽ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലേ​ക്ക് ടൗ​ണി​ൽ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ട്ടം വ​രാ​ൻ മ​ടി​ക്കു​ന്നു. മി​ക്ക​ദി​വ​സ​വും ഗ​താ​ഗ​ത ത​ട​സം നേ​രി​ടു​ന്ന തി​രു​വ​ല്ല ടൗ​ണി​ൽ സ​മാ​ന്ത​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഇ​ത്ത​ര​മൊ​രു റോ​ഡി​നോ​ട് അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്കൈ​തി​രെ റ്വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണു​ള്ള​ത്.