പ്ര​ള​യാ​ന​ന്ത​ര ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​ല​പ്പു​റ​ത്തി​ന് കൈ​ത്താ​ങ്ങാ​യി പ​ത്ത​നം​തി​ട്ട ഹ​രി​ത​കേ​ര​ളം മി​ഷ​ൻ
Thursday, August 22, 2019 10:25 PM IST
പ​ത്ത​നം​തി​ട്ട: പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ ദു​രി​ത​ത്തി​ലാ​യ മ​ല​പ്പു​റം ജി​ല്ല​യ്ക്ക് കൈ​ത്താ​ങ്ങാ​യി ഹ​രി​ത​കേ​ര​ളം പ​ത്ത​നം​തി​ട്ട ജി​ല്ലാ മി​ഷ​ൻ.

ഐ​ടി​ഐ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നൈ​പു​ണ്യ ക​ർ​മ​സേ​ന​യും കോ​ട്ട​യം ഈ​രാ​ട്ടു​പേ​ട്ട​യി​ലെ അ​രു​വി​ത്ത​റ ആ​സ്ഥാ​ന​മാ​യി​ട്ടു​ള​ള പ്ര​ഡോ​മി​നോ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന 15 അം​ഗ സം​ഘം പ്ര​ള​യാ​ന​ന്ത​ര ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി പ്ര​ള​യ​ബാ​ധി​ത ജി​ല്ല​യാ​യ മ​ല​പ്പു​റ​ത്തെ​ത്തി.

വീ​ടു​ക​ളി​ലെ കി​ണ​ർ ശു​ചീ​ക​ര​ണം, ക്ലോ​റി​നേ​ഷ​ൻ, ഇ​ല​ക്ട്രി​ക്ക​ൽ, പ്ലം​ബിം​ഗ് ജോ​ലി​ക​ൾ തു​ട​ങ്ങി​യ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യി​ട്ടു​ള്ള ജ​ന​റേ​റ്റ​ർ, പ​ന്പ് സെ​റ്റു​ക​ൾ, ലോ​ഷ​നു​ക​ൾ, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ, ഗം​ബൂ​ട്ട് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യി​ട്ടാ​ണ് സം​ഘം എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി 50 ല​ധി​കം വീ​ടു​ക​ളി​ലെ കി​ണ​ർ ശു​ചീ​ക​ര​ണം, നൈ​പു​ണ്യ ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ല​ക്ട്രി​ക്, പ്ലം​ബിം​ഗ് ജോ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ വീ​ടു​ക​ളു​ടെ പൂ​ർ​ണ​മാ​യ ശു​ചീ​ക​ര​ണം വ​രെ ന​ട​ത്താ​ൻ മി​ഷ​നു സാ​ധി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ദു​ര​ന്തം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഘാ​തം ഏ​ൽ​പി​ച്ച നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ ക​വ​ള​പ്പാ​റ, കൈ​പ്പി​നി, പാ​താ​ർ, പാ​ത്ര​ക്കു​ണ്ട്, വെ​ള്ളി​മു​റ്റം, ചെ​റു​വ​ത്തു​കു​ന്ന് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. കി​ണ​റു​ക​ളി​ലെ വെ​ള്ളം മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ഒ​ഴി​വാ​ക്കി​യ ശേ​ഷം വൃ​ത്തി​യാ​ക്കി ക്ലോ​റി​നേ​ഷ​നും ന​ട​ത്തി​യാ​ണ് സം​ഘം ഓ​രോ വീ​ടു​ക​ളി​ൽ നി​ന്നും മ​ട​ങ്ങു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കും മ​റ്റും എ​ത്തി​പ്പെ​ടാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും ഉൗ​ർ​ജ്ജ​സ്വ​ല​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ ജി​ല്ല​യി​ൽ നി​ന്ന് പോ​യ സം​ഘ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. ആ​ഴ​ത്തി​ൽ ചെ​ളി അ​ടി​ഞ്ഞ​തി​നാ​ൽ കി​ണ​ർ ശു​ചീ​ക​ര​ണം കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്താ​ണ് ചെ​യ്യാ​ൻ സാ​ധി​ച്ച​ത്. ഹ​രി​തേ​ക​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ആ​ർ.​രാ​ജേ​ഷ്, ഐ​ടി​ഐ ഇ​ൻ​സ്ട്ര​ക്ട​ർ ജെ​റി​ൻ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യ ജോ​ഷി ജോ​സ​ഫ്, ഷി​ജു എം.​സാം​സ​ണ്‍, അ​ഞ്ചം​ഗ ഐ​ടി​ഐ വി​ദ്യാ​ർ​ഥി സം​ഘം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.