സ​ദ്യ​യു​ടെ മാ​ധു​ര്യം നു​ക​രാ​ൻ പ​ള്ളി​യോ​ട​ങ്ങ​ളി​ൽ ആ​റ​ന്മു​ള​യ്ക്ക്
Thursday, August 22, 2019 10:25 PM IST
ആ​റ​ന്മു​ള: പാ​ർ​ഥ​സാ​ര​ഥി അ​ഷ്ട​മി​രോ​ഹി​ണി നാ​ളി​ൽ ന​ട​ക്കു​ന്ന സ​മൂ​ഹ വ​ള്ള​സ​ദ്യ വി​ഭ​വ​ങ്ങ​ളു​ടെ ഗ​രി​മ​കൊ​ണ്ടും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ പു​ണ്യം കൊ​ണ്ടും വേ​റി​ട്ട​ത്. ജ​ല​ഗ​താ​ഗ​തം പ​ല​യി​ട​ത്തും ഓ​ർ​മ​യാ​യി മാ​റു​ന്ന കാ​ല​ത്താ​ണ് 52 പ​ള്ളി​യോ​ട​ങ്ങ​ൾ പ​ന്പ​യു​ടെ വി​രി​മാ​റി​ലൂ​ടെ തു​ഴ​യെ​റി​ഞ്ഞ് അ​ഷ്ട​മി​രോ​ഹി​ണി നാ​ളി​ൽ ആ​റ​ന്മു​ള​യി​ൽ അ​ന്ന​ദാ​ന പു​ണ്യം നേ​ടാ​നെ​ത്തു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ 11.30 മു​ത​ലാ​ണ് അ​ഷ്ട​മി രോ​ഹി​ണി വ​ള്ള​സ​ദ്യ ആ​രം​ഭി​ക്കു​ന്ന​ത്.

എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് പി. ​എ​ൻ. ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ അ​ഷ്ട​മി രോ​ഹി​ണി വ​ള്ള​സ​ദ്യ​ക്ക് എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

52 പ​ള്ളി​യോ​ട​ങ്ങ​ളും അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​ക്ക് എ​ത്തു​ന്ന​തോ​ടെ പ​ന്പാ ന​ദി​യി​ൽ പ​ള്ളി​യോ​ട​ങ്ങ​ളും പൂ​ര​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്300 പ​റ അ​രി​യും വ​ള്ള​സ​ദ്യ​യു​ടെ 40ല​ധി​കം വി​ഭ​വ​ങ്ങ​ളും ചേ​ർ​ത്താ​ണ് സ​മൂ​ഹ​സ​ദ്യ. ക്ഷേ​ത്ര​മു​റ്റ​ത്തും ഉൗ​ട്ടു​പു​ര​യി​ലും എ​ല്ലാം സ​ദ്യ വി​ള​ന്പും.