ചേ​ന​പ്പാ​ടി പാ​ള​ത്തൈ​രി​ന് വ​ര​വേ​ൽ​പ്
Thursday, August 22, 2019 10:25 PM IST
ആ​റ​ന്മു​ള: അ​ഷ്ട​മി രോ​ഹി​ണി വ​ള്ള​സ​ദ്യ​ക്ക് വി​ഭ​വ​ങ്ങ​ളൊ​രു​ക്കു​വാ​ൻ ചേ​ന​പ്പാ​ടി പാ​ർ​ത്ഥ​സാ​ര​ഥി ഭ​ക്ത​ജ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ന്മു​ള​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന തൈ​ര് ഘോ​ഷ​യാ​ത്ര​ക്ക് ഭ​ക്തി നി​ർ​ഭ​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ന്‍റെ പ​തി​നെ​ട്ടാം പ​ടി​യു​ടെ മു​ന്നി​ൽ പാ​ള​ത്തൈ​രു​മാ​യി എ​ത്തി​ച്ചേ​ർ​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളെ പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ കൃ​ഷ്ണ​വേ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് വെ​ണ്‍​പാ​ല, സെ​ക്ര​ട്ട​റി പി.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​വി​ശ്വ​നാ​ഥ​പി​ള്ള, ട്ര​ഷ​റാ​ർ, സ​ഞ്ജീ​വ് കു​മാ​ർ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ എം. ​അ​യ്യ​പ്പ​ൻ​കു​ട്ടി, ഫു​ഡ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ വി.​കെ. ച​ന്ദ്ര​ൻ, കെ.​പി. സോ​മ​ൻ, അ​ഷ്ട​മി​രോ​ഹി​ണി ക​ണ്‍​വീ​ന​ർ സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.ചേ​ന​പ്പാ​ടി പാ​ർ​ത്ഥ​സാ​ര​ഥി ഭ​ക്ത​ജ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴൂ​ർ തീ​ർ​ത്ഥ​പാ​ദാ​ശ്ര​മ​ത്തി​ൽ ത​യ്യാ​ർ ചെ​യ്ത തൈ​രാ​ണ് ആ​റ​ന്മു​ള​യി​ലെ​ത്തി​ച്ച​ത്. ജ​യ​കൃ​ഷ്ണ​ൻ, പി.​പി. വി​ജ​യ​കു​മാ​ർ, ര​ഞ്ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചേ​ന​പ്പാ​ടി​യി​ൽ നി​ന്നും ഘോ​ഷ​യാ​ത്ര​യാ​യി സം​ഘം എ​ത്തി​യ​ത്.