വ​നം അ​ദാ​ല​ത്ത് ഇ​ത​ര അ​ദാ​ല​ത്തു​ക​ൾ​ക്ക് മാ​തൃ​ക: മ​ന്ത്രി കെ. ​രാ​ജു
Thursday, August 22, 2019 10:27 PM IST
കോ​ന്നി: അ​ദാ​ല​ത്തു​ക​ൾ​ക്കെ​ല്ലാം മാ​തൃ​ക​യാ​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് വ​നം അ​ദാ​ല​ത്തു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. കോ​ന്നി​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല വ​നം അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭൂ​മി സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ളൊ​ഴി​കെ വ​ന സം​ബ​ന്ധി​യാ​യ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും വ​നം വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന അ​ദാ​ല​ത്തി​ൽ വേ​ദി​യി​ൽ ത​ന്നെ പ്ര​ശ്ന പ​രി​ഹാ​രം ന​ട​ത്തി ഉ​ത്ത​ര​വു​ക​ൾ കൈ​മാ​റും.
നി​ര​സി​ക്കു​ന്ന​വ സം​ബ​ന്ധി​ച്ച കാ​ര​ണ​ങ്ങ​ൾ അ​വി​ടെ വ​ച്ചു​ത​ന്നെ പ​രാ​തി​ക്കാ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് അ​ദാ​ല​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ആ​ദ്യ അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച 176 പ​രാ​തി​ക​ളി​ൽ 107 എ​ണ്ണം വേ​ദി​യി​ൽ തീ​ർ​പ്പാ​ക്കി​യ​ത്. വേ​ദി​യി​ൽ പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത പ​രാ​തി​ക​ൾ സ​മ​യോ​ചി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ച് പ​രാ​തി​ക്കാ​രെ നേ​രി​ട്ട​റി​യി​ക്കും.
ജി​ല്ല​ക​ളി​ലെ എ​ല്ലാ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടാ​ണ് അ​ദാ​ല​ത്തു​ക​ൾ ന​ട​ത്തു​ക. അ​വ​ർ​ക്ക് വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കാ​നും പ​രാ​തി പ​രി​ഹാ​ര​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്കാ​നു​മാ​കും. മു​ഖ്യ വ​നം​മേ​ധാ​വി മു​ത​ൽ വ​കു​പ്പി​ലെ താ​ഴെ​ത്ത​ട്ടി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​രെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തു​മൂ​ലം പ​രാ​തി പ​രി​ഹാ​രം എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ഭൂ​മി​യും ആ​വാ​സ വ്യ​വ​സ്ഥ​യു​മാ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​യും ബ​ന്ധ​പ്പെ​ട്ട് ഏ​റെ ആ​ശ​ങ്ക​ക​ളും ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്. വ​ന മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഇ​ന്ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. വ​ന സം​ര​ക്ഷ​ണ​ത്തി​ൽ ന​മു​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും ക​ട​മ​യും ക​ർ​ത്ത​വ്യ​വു​മു​ണ്ടെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.
പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നെ​ടു​ത്ത ആ​ർ​ജ്ജ​വ​വും കാ​ര്യ​ക്ഷ​മ​ത​യും തു​ട​ർ​ന്നും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ളി​ൽ അ​ടി​യ​ന്ത​ര സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ വ​നം മേ​ധാ​വി പി.​കെ കേ​ശ​വ​ൻ നി​ർ​ദ്ദേ​ശി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു, പ്ര​മാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ, ചി​റ്റാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​വി​ക​ല എബി, വ​ള​ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി​മോ​ൾ ജോ​സ​ഫ്, ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. അ​ന്പി​ളി, സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന മു​ഹ​മ്മ​ദ് റാ​ഫി, കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ലി​സ​ബ​ത്ത് അ​ബു, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ല രാ​ജ​ൻ, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ന​ന്ദ​വ​ല്ലി​യ​മ്മ പി​സി​സി​എ​ഫ് ബെ​ന്നി​ച്ച​ൻ തോ​മ​സ്, സി​സി​എ​ഫ് കെ. ​വി​ജ​യാ​ന​ന്ദ​ൻ, സി​എ​ഫ് ഐ. ​സി​ദ്ദി​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.