ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി
Saturday, August 24, 2019 10:13 PM IST
പ​ത്ത​നം​തി​ട്ട: ഹ​രി​ത കേ​ര​ളം മി​ഷ​നും ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്നു ന​ട​ത്തു​ന്ന പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യു​ടെ ന​ടീ​ല്‍ ഉ​ത്സ​വം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ല​ത വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​ല്ലി, സീ​ത​പ്പ​ഴം, ച​മ​ത ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി തൈ​ക​ളാ​ണ് പ​ച്ച​ത്തു​രു​ത്ത് നി​ര്‍​മി​ക്കു​ന്ന​തി​ന് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വൃ​ക്ഷ തൈ​ക​ള്‍ ന​ടാ​നു​ള്ള കു​ഴി അ​വ​യു​ടെ സം​ര​ക്ഷ​ണം എ​ന്നി​വ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. വാ​ര്‍​ഡം​ഗം സി.​മോ​ഹ​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ന​ടീ​ല്‍ ഉ​ത്സ​വ​ത്തി​ല്‍ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ആ​ര്‍.​പി വി​ശ്വ​നാ​ഥ​ന്‍ ആ​ചാ​രി, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ രാ​ജ​ല​ക്ഷ്മി, ഒ​മേ​ഗ, ആ​തി​ര ഓ​മ​ന​ക്കു​ട്ട​ന്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.