നാ​ല് ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് ‌‌
Sunday, August 25, 2019 10:31 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഓ​മ​ല്ലൂ​ര്‍ - പ​രി​യാ​രം, പു​ത്ത​ന്‍​പീ​ടി​ക - വാ​ര്യാ​പു​രം, വെ​ട്ടി​പ്പു​റം - മ​ഹാ​ണി​മ​ല - നെ​ല്ലി​ക്കാ​ല - നാ​ര​ങ്ങാ​നം, കു​ല​ശേ​ഖ​ര​പ​തി - മൈ​ല​പ്ര റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഓ​മ​ല്ലൂ​ര്‍ അ​മ്പ​ലം ജം​ഗ്ഷ​നി​ല്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​ര്‍​വ​ഹി​ക്കും.
വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍, റോ​ഡ്‌​സ് ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ ഡാ​ര്‍​ലി​ന്‍ സി ​ഡി​ക്രൂ​സ്, സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​ര്‍ ജി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ഓ​മ​ല്ലൂ​ര്‍ - പ​രി​യാ​രം റോ​ഡ് 6.850 കി​ലോ​മീ​റ്റ​റും പു​ത്ത​ന്‍​പീ​ടി​ക - വാ​ര്യാ​പു​രം റോ​ഡ് 5.200 കി​ലോ​മീ​റ്റ​റും വെ​ട്ടി​പ്പു​റം - മ​ഹാ​ണി​മ​ല - നെ​ല്ലി​ക്കാ​ല - നാ​ര​ങ്ങാ​നം റോ​ഡ് 10.730 കി​ലോ​മീ​റ്റ​റും കു​ല​ശേ​ഖ​ര​പ​തി - മൈ​ല​പ്ര റോ​ഡ് 1.150 കി​ലോ​മീ​റ്റ​റു​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.
വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ‌