ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ വെ​ണ്ണി​ക്കു​ളം - റാ​ന്നി റോ​ഡി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു ‌
Thursday, September 12, 2019 11:15 PM IST
ത​ടി​യൂ​ർ: ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ വെ​ണ്ണി​ക്കു​ളം - ത​ടി​യൂ​ർ - റാ​ന്നി റോ​ഡി​ൽ ്അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു.

റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല.തെ​ള്ളി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ റോ​ഡ് വ​ന്നു​ചേ​രു​ന്ന അ​മ്മി​നി​ക്കാ​ട് മു​ത​ൽ റാ​ന്നി വ​രെ​യു​ള്ള 11 കി​ലോ​മീ​റ്ററാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത്. 11 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. 9.24 കോ​ടി രൂ​പ​യ്ക്കാ​ണ് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ബി​എം ആ​ൻ​ഡ് ബി​സി ടാ​റിം​ഗ് ന​ട​ത്തി വ​ശ​ങ്ങ​ൾ വീ​തി​കൂ​ട്ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന ജോ​ലി​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഓ​ട​ക​ൾ ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​തോ​ടൊ​പ്പം ക​ലു​ങ്കു​ക​ൾ, പാ​ര​പ്പെ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യും നി​ർ​മി​ച്ചു.

എ​ന്നാ​ൽ നി​ർ​മാ​ണ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ക​ട​യാ​ർ ജം​ഗ്ഷ​ൻ മു​ത​ൽ തീ​യാ​ടി​ക്ക​ൽ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ഏ​റെ അ​പ​ക​ട സാ​ധ്യ​ത. വ​ള​വും ഇ​റ​ക്ക​വു​മാ​ണ് റോ​ഡ്. സം​ര​ക്ഷ​ണ​ഭി​ത്തി​യോ ക്രാ​ഷ് ബാ​രി​യ​റോ ഇ​ല്ലാ​തെ​യാ​ണ് നി​ർ​മാ​ണം. വ​ള​വു​ക​ൾ ഉ​ള്ള ഭാ​ഗ​ത്തു​പോ​ലും റോ​ഡി​ന്‍റെ അ​രി​കു​വ​രെ ടാ​റിം​ഗും കോ​ണ്‍​ക്രീ​റ്റിം​ഗും ന​ട​ത്തി​യി​ട്ടു​ണ്ട്.

വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ള​വു​ക​ളി​ൽ താ​ഴെ​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് പെ​ടാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്. യാ​തൊ​രു മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ഴി​വി​ള​ക്കു​ക​ളും പ്ര​കാ​ശി​ക്കാ​റി​ല്ല.

റോ​ഡ് മെ​ച്ച​പ്പെ​ട്ട​തോ​ടെ വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത്തി​ലാ​ണ് വ​ള​വു​ക​ൾ തി​രി​ഞ്ഞെ​ത്തു​ന്ന​ത്. പ്ലാ​ങ്ക​മ​ണ്‍ മു​ത​ൽ റാ​ന്നി വ​രെ​യു​ള്ള ഭാ​ഗ​ത്ത് വ​ള​വു​ക​ൾ ഏ​റെ​യാ​ണ്. ഇ​തു വീ​തി കൂ​ട്ടി ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ൾ വ​ശ​ങ്ങ​ളി​ലേ​ക്ക് ഒ​തു​ക്കാ​നോ സൈ​ഡ് ന​ൽ​കാ​നോ മാ​ർ​ഗ​മി​ല്ല.

ക​ട്ടിം​ഗു​ക​ൾ അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​വ​യു​മാ​ണ്. പൂ​വ​ൻ​മ​ല ജം​ഗ്ഷ​നി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള ഓ​ട​യ്ക്കു മേ​ൽ​മൂ​ടി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

റോ​ഡി​നും ഓ​ട​യ്ക്കും ഇ​ട​യി​ൽ മേ​ൽ​മൂ​ടി എ​ത്തി​യ​പ്പോ​ൾ ക​ട്ടിം​ഗാ​യി റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്നു. ഇ​തോ​ടെ സൈ​ഡി​ലേ​ക്ക് വാ​ഹ​നം ഒ​തു​ക്കി പാ​ർ​ക്ക് ചെ​യ്യാ​നോ സൈ​ഡ് കൊ​ടു​ക്കാ​നോ ആ​കാ​ത്ത സ്ഥി​തി​യാ​ണ്. ത​ടി​യൂ​ർ ജം​ഗ്ഷ​നി​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മു​ണ്ട്. പു​ളി​മു​ക്ക് ജം​ഗ്ഷ​നു സ​മീ​പം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ​പ്പോ​ഴേ​ക്കും ക​ട്ടിം​ഗ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.

ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ റോ​ഡ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കേ​ണ്ട​തും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​തു​മാ​യ ജോ​ലി​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ൾ ഇ​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ക​രാ​റു​കാ​ർ ന​ൽ​കു​ന്ന​ത്. ‌