കൃ​ഷി വ​കു​പ്പ് കെ​ട്ടി​ടം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി; കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്ര​മാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ
Thursday, September 12, 2019 11:15 PM IST
‌ക​ട​മ്പ​നാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ട്ടാം വാ​ർ​ഡി​ൽ മ​ണ്ണ​ടി ഉ​ട​യ​ൻ​കു​ള​ത്തെ കൃ​ഷി വ​കു​പ്പ് കെ​ട്ടി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.
കാ​ർ​ഷി​ക ജ​ല​സേ​ച​ന മാ​ർ​ഗ​ങ്ങ​ളെ കു​റി​ച്ചും കൃ​ഷി​രീ​തി​ക​ളെ കു​റി​ച്ചും ക​ർ​ഷ​ക​ർ​ക്ക് അ​വ​ബോ​ധം വ​രു​ത്താ​ൻ കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ താ​മ​സി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഓ​ഫീ​സാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ കൈ​യേ​റി​യി​രി​ക്കു​ന്ന​ത്.
ലോ​ക​ബാ​ങ്ക് ധ​ന​സ​ഹാ​യ​ത്താ​ൽ 1985 ൽ ​കൃ​ഷി ജ​ല​സേ​ച​ന വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യും വൃ​ക്ഷ​വി​ള വി​ക​സ​ന​വും (കെ​ഐ ആ​ൻ​ഡ് ടി​സി ഡി​പി) ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യ​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ജ​ല​സേ​ച​ന​ത്തി​ന് ഉ​പ​രി വൃ​ക്ഷ​വി​ള​ക​ളു​ടെ കൃ​ഷി​യും ഉ​ത്പാ​ദ​ന വ​ർ​ധ​ന​യു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.
പു​ര​യി​ട കൃ​ഷി​യ്ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കും കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ജ​ല​നി​ർ​ഗ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ക്കു​ക​യും മോ​ഷ്ടി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത രീ​തി​യി​ലു​ള്ള ജ​ല ഉ​പ​യോ​ഗ സ​മി​തി പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​യി കൊ​ണ്ടു പോ​കാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യും പ​ദ്ധ​തി ല​ക്ഷ്യം കാ​ണാ​തെ 2000 ത്തി​ൽ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​യും വ​ന്നു.
ഈ ​കെ​ട്ടി​ടം കു​റ​ച്ചു​നാ​ളു​ക​ൾ അ​ഗ്രോ​ക്ലീ​നി​ക്കാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം മ​ണ്ണ​ടി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​രു​ന്നു.
എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ താ​ത്പ​ര്യ​ക്കു​റ​വ് കാ​ര​ണം പി​ന്നീ​ട് തു​ട​രാ​ൻ ക​ഴി​ഞ്ഞി​ല്ല.
ന​വ​കേ​ര​ള നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മ്പോ​ൾ പ്രാ​ദേ​ശി​ക വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ക​ർ​ഷ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ട് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ സം​ര​ഭ​ങ്ങ​ൾ തു​ട​ങ്ങു​വാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്ന് മ​ണ്ണ​ടി പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി അ​വി​നാ​ഷ് പ​ള്ളീ​ന​ഴി​ക​ത്തും പ്ര​സി​ഡ​ന്‍റ് ശ​ര​ത്ച​ന്ദ്ര​ൻ നാ​യ​രും ആ​വ​ശ്യ​പ്പെ​ട്ടു.‌