ഷാ​ജി സീ​ത​ത്തോ​ടി​ന്‍റെ കാ​ർ​ട്ടൂ​ണ്‍ പ്ര​ദ​ർ​ശ​നം ‌‌
Thursday, September 12, 2019 11:16 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും പി​ടി​എ ന്യൂ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ൽ ഷാ​ജി സീ​ത​ത്തോ​ടി​ന്‍റെ കാ​ർ​ട്ടൂ​ണ്‍ പ്ര​ദ​ർ​ശ​നംഇന്നും നാളെയു മായി ന​ട​ക്കും. പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ഹാ​ളി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് കാ​ർ​ട്ടൂ​ണ്‍ പ്ര​ദ​ർ​ശ​നം വീ​ണ ജോ​ർ​ജ് എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ എ. ​സ​ഗീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മാ​വേ​ലി ക​ണ്ട കേ​ര​ളം എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് കേ​ര​ള കാ​ർ​ട്ടൂ​ണ്‍ അ​ക്കാ​ഡ​മി അം​ഗം കൂ​ടി​യാ​യ ഷാ​ജി​യു​ടെ പ്ര​ദ​ർ​ശ​നം.പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ക​ലാ​മ​ൽ​സ​ര​ങ്ങ​ളും ന​ട​ക്കും.ലൈ​വ് കി​ര​ക്കേ​ച്ച​റും പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ കാ​ർ​ട്ടൂ​ണി​സ്റ്റ് ബാ​ബു പ​ന്ത​ളം, കാ​ർ​ട്ടൂ​ണ്‍ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി തോ​മ​സ് ആ​ന്‍റ​ണി, പ്ര​സ​ന്ന​ൻ ആ​നി​ക്കാ​ട് , റ​ജീ​ന ഷെ​റീ​ഫ,ജാ​സിം കു​ട്ടി, സി​ന്ധു അ​നി​ൽ, സ​ജി കെ. ​സൈ​മ​ണ്‍, ബി​നി​മാ​ൾ, പി. ​കെ. ജേ​ക്ക​ബ്, റോ​ഷ​ൻ നാ​യ​ർ, പി. ​കെ. അ​നീ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ക്കുംപ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ഷാ​ജി പി. ​ഏ​ബ്ര​ഹാം, ഷി​ജി​ൻ, കെ. ​ടി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.‌