കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ നാ​ളെ
Thursday, September 12, 2019 11:16 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ പ​ത്തി​ന് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശ്ശേ​രി ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ പ്ര​വ​ര്‍​ത്ത​ന​റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ക്കും. ക​ട്ട​പ്പ​ന മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​യി വെ​ട്ടി​ക്കു​ഴി, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ബി​എ ഒ​ന്നാം റാ​ങ്ക് ജേ​താ​വ് സ്‌​നേ​ഹ​മോ​ള്‍ ജോ​സ് എ​ന്നി​വ​രെ അ​നു​മോ​ദി​ക്കും. രൂ​പ​ത​യി​ലെ വി​വി​ധ ഫൊ​റോ​ന, പ​ള്ളി​ക​ളി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന രൂ​പ​താ മാ​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ക്കും.
'സ​ഭ​യു​ടെ കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പ്ര​സ​ക്തി​യും വെ​ല്ലു​വി​ളി​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഫാ.​റോ​യി വ​ട​ക്കേ​ല്‍ ക്ലാ​സ് ന​യി​ക്കും. വി​കാ​രി​ജ​ന​റാ​ള്‍ ഫാ. ​ജ​സ്റ്റി​ന്‍ പ​ഴേ​പ​റ​മ്പി​ല്‍ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.
വി​കാ​രി ജ​ന​റാ​ള്‍ ഫാ.​ജോ​ര്‍​ജ് ആ​ലു​ങ്ക​ല്‍, ചാ​രി​റ്റി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പെ​രു​നി​ലം, സെ​ക്ര​ട്ട​റി എം.​എം.​ജോ​ര്‍​ജ് മു​ത്തോ​ലി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍, സാ​മ്പ​ത്തി​ക സം​വ​ര​ണം, മാ​ധ്യ​മ​ജാ​ഗ്ര​ത, ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി സ​ഭ​യും സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളും വി​വി​ധ ക​മ്മീ​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടു​ക​ളും സ​മ്മേ​ള​ന​ത്തി​ല്‍ ച​ര്‍​ച്ച​ചെ​യ്യും.