ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം 15ന് ‌
Thursday, September 12, 2019 11:16 PM IST
‌​പ​ത്ത​നം​തി​ട്ട: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം 15ന് ​ഉ​ച്ച​യ്ക്ക് പ​ന്പാ​ന​ദി​യി​ൽ ആ​റ​ന്മു​ള നെ​ട്ടാ​യ​ത്തി​ൽ ന​ട​ക്കും. ഇ​ട​ക്കു​ളം മു​ത​ൽ ചെ​ന്നി​ത്ത​ല വ​രെ​യു​ള്ള 52 പ​ള്ളി​യോ​ട​ങ്ങ​ൾ ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ​ള്ളി​യോ​ട​ങ്ങ​ളു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ച് ക്ര​മീ​ക​രി​ച്ചു​ള്ള ബാ​ച്ചു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​യു​ടെ പ്ര​ക​ട​നം. വ​ലി​പ്പ​ത്തി​ൽ മു​ന്നി​ലു​ള്ള 35 പ​ള്ളി​യോ​ട​ങ്ങ​ൾ എ ​ബാ​ച്ചി​ലാ​ണ്. ബി ​ബാ​ച്ചി​ൽ 17 പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ക. ആ​റ​ന്മു​ള ജ​ലോ​ത്സ​വം പ​ര​ന്പ​രാ​ഗ​ത ശൈ​ലി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രി​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പ​ള്ളി​യോ​ട സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മ​ത്തി​ലെ സ്വാ​മി ഗോ​ലോ​കാ​ന​ന്ദ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​മ​പു​ര​ത്ത് വാ​ര്യ​ർ അ​വാ​ർ​ഡ് എ​സ്. ര​മേ​ശ​ൻ നാ​യ​ർ​ക്ക് മ​ന്ത്രി കെ. ​രാ​ജു സ​മ്മാ​നി​ക്കും. പ​ള്ളി​യോ​ട ശി​ൽ​പി അ​യി​രൂ​ർ സ​തീ​ഷ് ആ​ചാ​രി​യെ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ആ​ദ​രി​ക്കും. പ​ള്ളി​യോ​ട യു​വ​ശി​ല്പി വി​ഷ്ണു വേ​ണു ആ​ചാ​രി​യെ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി​യും വ​ഞ്ചി​പ്പാ​ട്ട് ആ​ചാ​ര്യ​ൻ മേ​ലു​ക​ര ശ​ശി​ധ​ര​ൻ നാ​യ​രെ ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും ആ​ദ​രി​ക്കും. മ​ത്സ​ര വ​ള്ളം​ക​ളി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ കൃ​ഷ്ണ​വേ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, എം​എ​ൽ​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, സ​ജി ചെ​റി​യാ​ൻ, മാ​ത്യു ടി. ​തോ​മ​സ്, ചി​റ്റ​യം ഗോ​പ​കു​മാ​ർ, ജി​ല്ലാ​ക​ള​ക്ട​ർ പി.​ബി. നൂ​ഹ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഇ​രു ബാ​ച്ചു​ക​ളി​ലെ​യും വി​ജ​യി​ക​ൾ​ക്ക് മ​ന്നം ട്രോ​ഫി സ​മ്മാ​നി​ക്കും. ച​മ​യ​ത്തി​ന് ആ​ർ. ശ​ങ്ക​ർ ട്രോ​ഫി ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.
സ​മ്മാ​ന​ദാ​നം എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ നി​ർ​വ​ഹി​ക്കും.മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി പ​ള്ളി​യോ​ട​ങ്ങ​ളു​ടെ മ​ത്സ​ര​രീ​തി​യി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ വേ​ഗം മാ​ന​ദ​ണ്ഡ​മാ​ക്കി​യ​ല്ല വി​ജ​യി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​ത്.
ആ​റ​ന്മു​ള​യു​ടെ ത​ന​തു​ശൈ​ലി​യി​ലു​ള്ള വ​ഞ്ചി​പ്പാ​ട്ടു​ക​ൾ, തു​ഴ​ച്ചി​ൽ ശൈ​ലി, പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ച​മ​യം, വേ​ഷ​വി​ധാ​നം, അ​ച്ച​ട​ക്കം എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​ത്ത​ര​ത്തി​ൽ മി​ക​ച്ച രീ​തി​യി​ൽ തു​ഴ​ഞ്ഞെ​ത്തു​ന്ന പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ഒ​രു ബാ​ച്ചി​നെ എ, ​ബി ഗ്രൂ​പ്പു​ക​ളി​ലാ​യി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന​യ​ക്കും.
ഫൈ​ന​ലി​ലും ച​മ​യ​വും വേ​ഷ​വി​ധാ​ന​വും തു​ഴ​ച്ചി​ൽ രീ​തി​യും അ​ടി​സ്ഥാ​ന​മാ​ക്കി വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കും. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ വെ​ച്ചു​പാ​ട്ടു പാ​ടി തു​ഴ​യാ​നാ​ണ് നി​ർ​ദേ​ശം.
ജ​ല​ഘോ​ഷ​യാ​ത്ര​യി​ലും ബാ​ച്ച് മ​ത്സ​ര​ങ്ങ​ളി​ലും വ​ഞ്ചി​പ്പാ​ട്ട് പാ​ടാം. പ​ടി​ഞ്ഞാ​റ​ൻ​ശൈ​ലി​യി​ലു​ള്ള തു​ഴ​ച്ചി​ലും പാ​ട്ടും ക​ട​ന്നു​ക​യ​റി ആ​റ​ന്മു​ള​യു​ടെ പ​ര​ന്പ​രാ​ഗ​ത ശൈ​ലി​യും രീ​തി​ക​ളും മാ​റി​പ്പോ​കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​ര​വ​ള്ളം​ക​ളി​യി​ൽ സ​മൂ​ല​മാ​യ മാ​റ്റം വ​രു​ത്താ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​ത്. ഇ​തി​നാ​യി വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ പാ​ന​ൽ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.
പൈ​തൃ​ക​വും ആ​ചാ​രാ​നു​ഷ്ഠാ​ന​വും നി​ല​നി​ർ​ത്താ​നാ​ണ് മ​ത്സ​ര​ത്തി​ന്‍റെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തി​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജ​ല​ഘോ​ഷ​യാ​ത്ര​യി​ൽ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.
ക​ഥ​ക​ളി, വേ​ല​ക​ളി, കു​ത്തി​യാ​ട്ടം, തി​രു​വാ​തി​ര​ക​ളി എ​ന്നി​വ അ​വ​ത​രി​പ്പി​ക്കും. പ​ള്ളി​യോ​ട സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​കൃ​ഷ്ണ​കു​മാ​ർ കൃ​ഷ്ണ​വേ​ണി, പി.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, സു​രേ​ഷ് ജി. ​വെ​ണ്‍​പാ​ല, കെ. ​സ​ഞ്ജീ​വ് കു​മാ​ർ, മു​ര​ളി ജി. ​പി​ള്ള, എം. ​അ​യ്യ​പ്പ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌


ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യു​ടെ ഹീ​റ്റ്സും ട്രാ​ക്കും

ആ​റ​ന്മു​ള: ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യു​ടെ ഹീ​റ്റ്സും ട്രാ​ക്കും നി​ശ്ച​യി​ച്ചു. ഒ​രു ഹീ​റ്റ്സി​ല്‍ പ​ര​മാ​വ​ധി നാ​ല് ട്രാ​ക്ക് എ​ന്ന ക്ര​മ​ത്തി​ലാ​ണ് ട്രാ​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ഹീ​റ്റ്സ്, പ​ള്ളി​യോ​ട​ത്തി​ന്‍റെ പേ​ര്, ന​മ്പ​ര്‍ എ​ന്നീ ക്ര​മ​ത്തി​ല്‍. ഒ​ന്നു മു​ത​ല്‍ 14 വ​രെ​യു​ള്ള ഹീ​റ്റ്സു​ക​ളി​ലാ​യി 52 പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ജ​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ‌
‌ബി ​ബാ​ച്ച് പ​ള്ളി​യോ​ട​ങ്ങ​ള്‍ ‌
‌ഹീ​റ്റ്സ് 1:- കീ​ക്കൊ​ഴൂ​ർ വ​യ​ല​ത്ത​ല (1), ക​ട​പ്ര (2), ഇ​ട​ക്കു​ളം (3 ), കോ​റ്റാ​ത്തൂ​ർ കൈ​ത​ക്കോ​ടി (4), ‌
ഹീ​റ്റ്സ് 2 :- മു​ത​വ​ഴി (5), തോ​ട്ട​പ്പു​ഴ​ശേ​രി (6), പൂ​വ​ത്തൂ​ർ കി​ഴ​ക്ക് (7) കോ​ടി​യാ​ട്ടു​ക​ര (8). ‌
ഹീ​റ്റ്സ് 3:- ഇ​ട​പ്പാ​വൂ​ർ (9), ആ​റാ​ട്ടു​പു​ഴ (10), റാ​ന്നി (11 ). ‌
ഹീ​റ്റ്സ് 4:- മം​ഗ​ലം (12), പു​തു​ക്കു​ള​ങ്ങ​ര (13), പു​ല്ലൂ​പ്രം (14), ‌
ഹീ​റ്റ്സ് 5:- ചെ​ന്നി​ത്ത​ല (15), വ​ന്മ​ഴി (16), മേ​പ്രം തൈ​മ​റ​വും​ക​ര (17) ‌‌
എ ​ബാ​ച്ച് പ​ള്ളി​യോ​ട​ങ്ങ​ൾ ‌‌
ഹീ​റ്റ്സ് 6 :- മേ​ലു​ക​ര (18) , തെ​ക്കേ​മു​റി (19), ഇ​ട​യാ​റ​ന്മു​ള (20), ഇ​ട​ശേ​രി​മ​ല കി​ഴ​ക്ക് (21). ‌
ഹീ​റ്റ്സ് 7:- കീ​ഴു​ക​ര (22), നെ​ടും​പ്ര​യാ​ർ (23), കോ​ഴ​ഞ്ചേ​രി (24), മാ​ല​ക്ക​ര(25). ‌
ഹീ​റ്റ്സ് 8 :- പു​ന്നം​തോ​ട്ടം (26), അ​യി​രൂ​ർ (27), കീ​ഴ്വ​ന്മ​ഴി (28), ഇ​ട​നാ​ട് (29).‌
ഹി​റ്റ്സ് 9 :- കീ​ഴ്‌​ച്ചേ​രി​മേ​ൽ(30), മ​ല്ല​പ്പു​ഴ​ശേ​രി (31), ഇ​ട​യാ​റ​ന്മു​ള കി​ഴ​ക്ക്(32), കാ​ട്ടൂ​ർ (33). ‌
ഹീ​റ്റ്സ് 10 :- കു​റി​യ​ന്നൂ​ർ (34), മ​ഴു​ക്കീ​ർ (35), ഇ​ട​ശേ​രി​മ​ല (36 ), ചി​റ​യി​റ​മ്പ് (37 ).‌
ഹീ​റ്റ്സ് 11:- പ്ര​യാ​ർ (38 ), നെ​ല്ലി​ക്ക​ൽ (39), മാ​രാ​മ​ൺ(40), ഇ​ട​പ്പാ​വൂ​ർ പേ​രൂ​ർ (41). ‌
ഹീ​റ്റ്സ് 12 :- ഓ​ത​റ (42 ), പൂ​വ​ത്തൂ​ർ പ​ടി​ഞ്ഞാ​റ് (43), ളാ​ക ഇ​ട​യാ​റ​ന്മു​ള(44), വ​ര​യ​ന്നൂ​ർ (45). ‌
ഹീ​റ്റ്സ് 13 :- കോ​യി​പ്രം (46), ചെ​റു​കോ​ൽ (47), തെ​ക്കേ​മു​റി കി​ഴ​ക്ക് (48), ഉ​മ​യാ​റ്റു​ക​ര(49 ). ‌
ഹീ​റ്റ്സ് 14: - വെ​ൺ​പാ​ല - ക​ദ​ളി​മം​ഗ​ലം (50), കി​ഴ​ക്ക​നോ​ത​റ കു​ന്നേ​കാ​ട് (51 ), മു​ണ്ട​ങ്കാ​വ് (52).