വി​ശ്വ​ക​ർ​മ​ദി​നാ​ഘോ​ഷം അ​ടൂ​രി​ൽ ‌
Saturday, September 14, 2019 10:50 PM IST
‌പ​ത്ത​നം​തി​ട്ട: കേ​ര​ള വി​ശ്വ​ക​ർ​മ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശ്വ​ക​ർ​മ​ദി​നാ​ഘോ​ഷം 17ന് ​അ​ടൂ​ർ ലോ​ഗോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ വി​ശ്വ​ക​ർ​മ​ന​ഗ​റി​ൽ ന​ട​ക്കും. പി.​എ​ൻ. ശ​ങ്ക​ര​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ക, പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലാ​ളി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വി​ശ്വ​ക​ർ​മ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ദേ​വ​സ്വം ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ പ്രാ​തി​നി​ധ്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ശോ​ഭാ​യാ​ത്ര​യോ​ടെ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജി ബി. ​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ, രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​നി ബോ​ബി, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ എ​ൻ.​ഡി. രാ​ധാ​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെം​ബ​ർ അ​ജി​ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ വി​ശ്വ​ക​ർ​മ​ദി​ന സ​ന്ദേ​ശം ന​ൽ​കും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. രാ​ജേ​ന്ദ്ര​ൻ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ നി​ർ​വ​ഹി​ക്കും. സെ​ക്ര​ട്ട​റി ഓ​മ​ല്ലൂ​ർ മോ​ഹ​ൻ​ദാ​സ് അ​വ​കാ​ശ പ്ര​ഖ്യാ​പ​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും.

രാ​ജ​ൻ അ​ന​ശ്വ​ര മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും.സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ എം. ​പ്ര​കാ​ശ്, ടി.​എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ഓ​മ​ല്ലൂ​ർ മോ​ഹ​ൻ​ദാ​സ്, ബി​ജി ബി. ​സു​കു​മാ​ര​ൻ, വി.​ബാ​ബു, പ്ര​ദീ​പ് മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌