പ്ര​ള​യ​ന​ഷ്ട​വു​മാ​യി ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​ൻ, പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​യി​ല്ല ‌‌
Sunday, September 15, 2019 10:48 PM IST
ആ​റ​ന്മു​ള: മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ന​ഷ്ട​ത്തി​ലാ​ണ് ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​ൻ. ജി​ല്ല​യി​ലെ ആ​ദ്യ മാ​തൃ​ക പോ​ലീ​സ് സ്റ്റേ​ഷ​നും ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നു​മൊ​ക്കെ​യാ​യി പ്ര​സി​ദ്ധി നേ​ടി​യി​രു​ന്ന​താ​ണ് ആ​റ​ന്മു​ള. മ​ഹാ​പ്ര​ള​യ​ത്തി​ൽ സ്റ്റേ​ഷ​നു​ണ്ടാ​യ ന​ഷ്ടം ഏ​റെ​യാ​യി​രു​ന്നു.

2018 ഓ​ഗ​സ്റ്റ് 15ന് ​സ്റ്റേ​ഷ​ൻ പൂ​ർ​ണ​മാ​യി മു​ങ്ങി​യി​രു​ന്നു. സ്റ്റേ​ഷ​നി​ലെ ജീ​പ്പ് അ​ട​ക്കം വെ​ള്ള​ത്തി​ലാ​യി. ര​ണ്ടു​ദി​വ​സ​ത്തി​ല​ധി​കം വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​തോ​ടെ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം ത​ക​ർ​ച്ച​യി​ലാ​യി. പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ ആ​റ​ന്മു​ള​യു​ടെ ര​ക്ഷ​യ്ക്കു​വേ​ണ്ടി സ്വ​ന്തം ബു​ദ്ധി​മു​ട്ടു​ക​ൾ മ​റ​ന്ന് പോ​ലീ​സു​കാ​ർ പ്ര​വ​ർ​ത്തി​ച്ചു. സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള സ​ക​ല ബ​ന്ധ​ങ്ങ​ളും ത​ക​രാ​റി​ലാ​യെ​ങ്കി​ലും താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ളി​ലും കോ​ഴ​ഞ്ചേ​രി സി​ഐ ഓ​ഫീ​സി​ലെ സൗ​ക​ര്യ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ്ര​ള​യ​കാ​ല​ത്ത് പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്.

വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം ത​ക​ർ​ച്ച​യി​ലാ​യി. അ​ധി​കം പ​ഴ​ക്ക​മി​ല്ലാ​ത്ത കെ​ട്ടി​ട​മാ​ണെ​ങ്കി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​യി. തു​ട​ർ പ്ര​വ​ർ​ത്ത​നം ഈ ​കെ​ട്ടി​ട​ത്തി​ൽ ആ​കി​ല്ലെ​ന്ന സ്ഥി​തി​യാ​യി.

സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ചു. പു​തി​യ കെ​ട്ടി​ടം പ​ണി​യാ​ൻ അ​നു​മ​തി​യും ല​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ക​യും സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. എ​ട്ടു​മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം പൊ​ളി​ച്ചി​ട്ട​താ​ണ്.

ഇ​പ്പോ​ഴും അ​തേ നി​ല​യി​ൽ തു​ട​രു​ക​യാ​ണ്. സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​മാ​ക​ട്ടെ പ​രി​മി​തി​ക​ൾ​ക്കു ന​ടു​വി​ലാ​ണ്.തി​ര​ക്കു​ക​ളേ​റെ​യു​ള്ള സ്റ്റേ​ഷ​നു​വേ​ണ്ടി പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം എ​ന്നു പൂ​ർ​ത്തി​യാ​കു​മെ​ന്ന് ആ​ർ​ക്കും നി​ശ്ച​യ​മി​ല്ല. ‌