ലോ​ക പ്ര​ഥ​മ ശു​ശ്രൂ​ഷാ ദി​നാ​ച​ര​ണം നടത്തി
Sunday, September 15, 2019 10:48 PM IST
തി​രു​വ​ല്ല: ലോ​ക പ്ര​ഥ​മ ശു​ശ്രൂ​ഷ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യും മാ​ക്ഫാ​സ്റ്റ് കോ​ള​ജും ചേ​ർ​ന്ന് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്ലാ​സ് ശ്ര​ദ്ധേ​യ​മാ​യി.
നാ​ലു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് പ്ര​ഥ​മ ശു​ശ്രൂ​ഷ ക്ലാ​സു​ക​ൾ ന​ൽ​കി​യ​ത്.
അ​ഗ്നി​ബാ​ധ, പാ​മ്പ് ക​ടി​യേ​റ്റ സാ​ഹ​ച​ര്യ​ങ്ങ​ൾ, വെ​ള്ള​ത്തി​ൽ മു​ങ്ങി​യും കു​ഴ​ഞ്ഞു വീ​ണു​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ തു​ട​ ങ്ങി​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ ങ്ങ​ളി​ൽ ന​ൽ​കേ​ണ്ട പ്ര​ഥ​മ ശു​ ശ്രൂ​ഷ​ക​ളെ പ​റ്റി പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ഡോ. ​റോ​ണി തോ​മ​സ്, ഡോ. ​ശം​ഭു എ​ന്നി​വ​ർ ക്ലാ​സു​ക​ൾക്കു നേതൃത്വം നൽകി.‌