തൊ​ഴി​ലി​ല്‍ അ​വ​ധാ​ന​ത ന​ഷ്ട​മാ​ക്ക​രു​ത്: ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്
Tuesday, September 17, 2019 10:43 PM IST
തി​രു​വ​ല്ല : എ​ല്ലാ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ്ര​ത്യേ​ഗി​ച്ചു ആ​തു​ര സേ​വ​ന രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ അ​വ​ധാ​ന​ത​യോ​ടെ പെ​രു​മാ​റേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് സം​സ്ഥാ​ന ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്.

രാ​ജീ​വ് ഗാ​ന്ധി ഗു​ഡ്‌​വി​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റും പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് യേ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ത്ത​രം ഒ​രു സം​രം​ഭ​ത്തോ​ടു​ള്ള അ​നു​കൂ​ല നി​ല​പാ​ട് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ യ​ശ​സ് ഉ​യ​ര്‍​ത്തു​മെ​ന്ന് ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. പി​ന്തു​ട​രു​ന്ന ന​ന്മ​യു​ടെ പ്ര​തി​ഫ​ല​ന​മാ​യി ഇ​തു മാ​റു​ക​യാ​ണ്.

പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജീ​വ്ഗാ​ന്ധി ഗു​ഡ്‌​വി​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹം അ​നു​മോ​ദി​ച്ചു.

ചി​കി​ത്സാ​ച്ചെ​ല​വു​ക​ള്‍ വ​ര്‍​ധി​ക്കു​ക​യും സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളു​ടെ പ​രി​മി​തി​ക​ള്‍​ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് ചെ​യ്യാ​നാ​കാ​ത്ത കാ​ര്യ​ങ്ങ​ളാ​യ​തു​കൊ​ണ്ടു​മാ​ണ് ഇ​ത്ത​രം ഒ​രു സം​രം​ഭ​ത്തെ​ക്കു​റി​ച്ചു ട്ര​സ്റ്റ് ആ​ലോ​ചി​ച്ച​തെ​ന്ന് ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ.​പി.​ജെ കു​ര്യ​ന്‍ പ​റ​ഞ്ഞു.

ഈ ​സം​രം​ഭ​ത്തി​ലൂ​ടെ ഒ​രു വ​ര്‍​ഷം 1450 നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സി​ന് സൗ​ക​ര്യം ഒ​രു​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ത​ന്ത്രി അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട്, ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​ക്ക​ല്‍, മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ്, പ​ത്മ​ശ്രീ. ഡോ.​കു​ര്യ​ന്‍ ജോ​ണ്‍ മേ​ളാം​പ​റ​മ്പി​ല്‍, ഇ​മാം കെ.​ജെ.​സ​ലിം സ​ഖാ​ഫി, പു​ഷ്പ​ഗി​രി സി​ഇ​ഒ ഫാ.​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ല്‍, എം.​സ​ലിം, വ​ര്‍​ഗീ​സ് മാ​മ്മ​ൻ, ഏ​ലി​യാ​മ്മ തോ​മ​സ്, പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, ടി.​ജി.​ര​ഘു​നാ​ഥ​പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌