പ്ലാ​ച്ചേ​രി - പൊ​ൻ​കു​ന്നം റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ക​രാ​റാ​യി
Thursday, September 19, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ്ലാ​ച്ചേ​രി - പൊ​ൻ​കു​ന്നം ഭാ​ഗ​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ക​രാ​റാ​യി. കി​ളി​മാ​നൂ​ർ ശ്രീ​ധ​ന്യ ക​ന്പ​നി​ക്കാ​ണ് ക​രാ​ർ. ക​രാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.പു​ന​ലൂ​ർ മു​ത​ൽ പൊ​ൻ​കു​ന്നം വ​രെ​യു​ള്ള ഭാ​ഗം മൂ​ന്ന് റീ​ച്ചു​ക​ളി​ലാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് പ്ലാ​ച്ചേ​രി - പൊ​ൻ​കു​ന്നം വ​രെ​യു​ള്ള 22.17 കി​ലോ​മീ​റ്റ​ർ റോ​ഡി​ന് 236.79 കോ​ടി രൂ​പ​യാ​ണ് അ​ട​ങ്ക​ൽ​തു​ക. ക​രാ​ർ കാ​ലാ​വ​ധി ര​ണ്ടു​വ​ർ​ഷ​മാ​ണ്. പു​ന​ലൂ​ർ - കോ​ന്നി ഭാ​ഗ​ത്തി​ന്‍റെ ക​രാ​റാ​ണ് ഇ​നി ന​ട​ക്കാ​നു​ള്ള​ത്. ഇ​തി​നു​ള്ള അ​നു​മ​തി ലോ​ക​ബാ​ങ്കി​ൽ നി​ന്നു ല​ഭി​ക്കേ​ണ്ട​തു​ണ്ട്. നേ​ര​ത്തെ ക​രാ​ർ ഉ​റ​പ്പി​ക്കു​ക​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്ത കോ​ന്നി - പ്ലാ​ച്ചേ​രി ഭാ​ഗ​ത്തെ നി​ർ​മാ​ണ ജോ​ലി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. റോ​ഡി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ അ​ട​ക്കം പൂ​ർ​ത്തീ​ക​രി​ച്ചു.