മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ൽ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി
Thursday, September 19, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന 10 ക്ഷീ​ര​ഗ്രാ​മ​ങ്ങ​ളി​ൽ ഒ​ന്നാ​യി മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പ​ദ്ധ​തി​യി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​യി 50 ല​ക്ഷം രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ലു​ള്ള പാ​ൽ സം​ഭ​ര​ണം 2000 ലി​റ്റ​റാ​യി വ​ർ​ധി​പ്പി​ക്കാ​നാ​കും. പ​ദ്ധ​തി​യി​ലൂ​ടെ ര​ണ്ട് പ​ശു യൂ​ണി​റ്റ്, അ​ഞ്ച് പ​ശു യൂ​ണി​റ്റ്, കി​ടാ​രി യൂ​ണി​റ്റ്, തൊ​ഴു​ത്ത് നി​ർ​മ്മാ​ണം, ക​ർ​ഷ​ക​ർ​ക്ക് അ​വ​ശ്യാ​ധി​ഷ്ഠി​ത ധ​ന​സ​ഹാ​യം, ക​റ​വ​യ​ന്ത്രം, ധാ​തു​ല​വ​ണ മി​ശ്രി​തം തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യും. പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷ ഫോ​റം കു​ള​ന​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സി​ലും മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലും ല​ഭി​ക്കും. അ​പേ​ക്ഷ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന​കം കു​ള​ന​ട ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സി​ൽ ന​ൽ​ക​ണ​മെ​ന്ന് ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.